CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 18 Minutes 20 Seconds Ago
Breaking Now

സ്ത്രീകള്‍ക്ക് രാത്രി ഷിഫ്റ്റ് നല്‍കരുത് ; ഉത്തരവുമായി തെലങ്കാന മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ പ്രസ്താവന ബാലിശമാണെന്ന് ചൂണ്ടിക്കാട്ടി സ്ത്രീ ജീവനക്കാര്‍ രംഗത്തെത്തിയിട്ടുണ്ട്.

സുരക്ഷ മുന്‍നിര്‍ത്തി സ്ത്രീകളെ ഇനി മുതല്‍ രാത്രി ഷിഫ്റ്റില്‍ ജോലിക്കിടരുതെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു. തെലങ്കാന സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനിലാണ് രാത്രി ഷിഫ്റ്റില്‍ നിന്ന് സ്ത്രീകളെ ഒഴിവാക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയത്. ക്രൂരകൃത്യം നടത്തിയവരെ മനുഷ്യവര്‍ഗ്ഗത്തില്‍ കൂട്ടാന്‍ പറ്റില്ലെന്നും അവര്‍ മൃഗങ്ങളേക്കാള്‍ കഷ്ടമാണെന്നും കെസിആര്‍ പറഞ്ഞു. നടക്കുന്ന ഈ കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു ഉത്തരവെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ മുഖ്യമന്ത്രിയുടെ പ്രസ്താവന ബാലിശമാണെന്ന് ചൂണ്ടിക്കാട്ടി സ്ത്രീ ജീവനക്കാര്‍ രംഗത്തെത്തിയിട്ടുണ്ട്. രാത്രി ഷിഫ്റ്റുകളില്‍ നിന്നൊഴിവാക്കുന്നത് സ്ത്രീകളുടെ തൊഴിലാവസരങ്ങള്‍ കുറയുമെന്നും മതിയായ സുരക്ഷ ഒരുക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്നും ഐടി രംഗത്തെ സ്ത്രീകള്‍ പറയുന്നു.

തെലങ്കാനയില്‍ നിന്നാരംഭിച്ച പ്രതിഷേധം രാജ്യമെങ്ങും വ്യാപിച്ചതോടെയാണ് സംഭവം നടന്ന് മൂന്നു ദിവസത്തിന് ശേഷം കെസിആര്‍ ഔദ്യോഗിക പ്രതികരണവുമായി രംഗത്തെത്തിയത്.




കൂടുതല്‍വാര്‍ത്തകള്‍.