CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 12 Minutes 10 Seconds Ago
Breaking Now

എന്‍എച്ച്എസ് നടത്തുന്നത് ആരോഗ്യ സേവനമോ, അതോ കാര്‍ പാര്‍ക്കിംഗ് സൗകര്യമോ; പാര്‍ക്കിംഗ്, ഫൈന്‍ ഇനത്തില്‍ വാരിക്കൂട്ടിയത് 254 മില്ല്യണ്‍ പൗണ്ട്; മൂന്നിലൊന്ന് ട്രസ്റ്റും നിരക്ക് കൂട്ടിയെന്ന് അന്വേഷണ റിപ്പോര്‍ട്ട്

രോഗികള്‍ക്ക് പുറമെ ജീവനക്കാരില്‍ നിന്നും പണം ഈടാക്കുന്നത് ഇക്കുറി തെരഞ്ഞെടുപ്പ് ചര്‍ച്ചാ വിഷയമാണ്

എന്‍എച്ച്എസ് ഇംഗ്ലണ്ടിലെ മൂന്നിലൊന്ന് ആശുപത്രികളും കഴിഞ്ഞ വര്‍ഷം കാര്‍ പാര്‍ക്കിംഗ് നിരക്ക് വര്‍ദ്ധിപ്പിച്ചെന്ന് അന്വേഷണം കണ്ടെത്തി. 2018-19 വര്‍ഷത്തില്‍ രോഗികള്‍, ജീവനക്കാര്‍, സന്ദര്‍ശകര്‍ എന്നിവരെ പിഴിഞ്ഞ് ചാര്‍ജ്ജുകളും, പിഴയുമായി 254,373,068 പൗണ്ട് എന്ന റെക്കോര്‍ഡ് തുകയാണ് എന്‍എച്ച്എസ് ഹോസ്പിറ്റല്‍ കാര്‍ പാര്‍ക്കുകള്‍ വാരിക്കൂട്ടിയത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 10% വര്‍ദ്ധനവാണ് ഈയിനത്തില്‍ ഉണ്ടായത്. 

ആശുപത്രിയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് ടെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുന്ന കാര്യമാണെന്ന് 86 ശതമാനം പേരും റിപ്പോര്‍ട്ട് ചെയ്തു. നാട്ടുകാരുടെ കൈയില്‍ നിന്നും തട്ടിപ്പറിക്കുന്നതിന് തുല്യമാണ് ഈ പാര്‍ക്കിംഗ് ചാര്‍ജ്ജുകളെന്നാണ് ഇവരുടെ പരാതി. നോര്‍ത്ത് ടീസ് & ഹാര്‍ട്ടില്‍പൂള്‍ ഹോസ്പിറ്റല്‍ ട്രസ്റ്റ് കാര്‍ പാര്‍ക്കിംഗിന് മണിക്കൂറിന് 4 പൗണ്ട് വീതമാണ് ഈടാക്കുന്നത്. അതേസമയം മാഞ്ചസ്റ്ററിലെ പെനൈന്‍ അക്യൂട്ട് ഹോസ്പിറ്റല്‍സ് 1 പൗണ്ട് മാത്രമാണ് ചാര്‍ജ്ജ് ചെയ്യുന്നത്. 

മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സാണ് കഴിഞ്ഞ വര്‍ഷം കാര്‍ പാര്‍ക്കിംഗ് വഴി കണ്ണഞ്ചിക്കുന്ന തുക കൊയ്തത്, 6.3 മില്ല്യണ്‍ പൗണ്ടാണ് ഇവരുടെ വരുമാനം. കാര്‍ പാര്‍ക്കിംഗ് ഫൈനുകളില്‍ നിന്നുള്ള വരുമാനം കഴിഞ്ഞ വര്‍ഷം 8 ശതമാനം വര്‍ദ്ധിച്ച് 1,557,749 പൗണ്ടിലെത്തി. അപ്പോയിന്റ്‌മെന്റ് സമയം പരിധി വിട്ടതോടെയാണ് ഈ അവസ്ഥ നേരിട്ടതെന്ന് ഭൂരിപക്ഷം പേരും പരാതിപ്പെടുന്നു. രോഗവുമായി ആശുപത്രിയില്‍ എത്തുന്നത് കൊണ്ടാണ് രോഗികളില്‍ നിന്നും ചാര്‍ജ്ജ് ഈടാക്കുന്നതെന്ന അവസ്ഥയാണുള്ളതെന്ന് പേഷ്യന്റ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി. 

രോഗികള്‍ക്ക് പുറമെ ജീവനക്കാരില്‍ നിന്നും പണം ഈടാക്കുന്നത് ഇക്കുറി തെരഞ്ഞെടുപ്പ് ചര്‍ച്ചാ വിഷയമാണ്. എന്‍എച്ച്എസ് നഴ്‌സുമാരെ വളരെയേറെ പ്രതിസന്ധിയിലാക്കുന്ന ഈ ചാര്‍ജ്ജുകള്‍ ഒഴിവാക്കുമെന്നാണ് ബോറിസ് ജോണ്‍സന്റെ വാഗ്ദാനം. 




കൂടുതല്‍വാര്‍ത്തകള്‍.