CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 22 Minutes 52 Seconds Ago
Breaking Now

80-ന്റെ നന്ദി കാണിച്ചിരിക്കും! ടോറികള്‍ക്ക് വമ്പന്‍ ഭൂരിപക്ഷം സമ്മാനിച്ച ജനങ്ങള്‍ക്ക് ക്രിസ്മസ് സമ്മാനം ബ്രക്‌സിറ്റ്; രാത്രിയും പകലും പണിയെടുത്ത് നന്ദി കാണിക്കുമെന്ന് ബോറിസ്‌

അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ക്രിസ്മസിന് മുന്‍പ് ബ്രക്‌സിറ്റ് ചടങ്ങ് പൂര്‍ത്തിയാക്കുമെന്ന് ഹോം സെക്രട്ടറി പ്രീതി പട്ടേല്‍

രണ്ടാം ഹിതപരിശോധന ആവശ്യപ്പെടുന്ന യൂറോപ്പ് അനുകൂലികള്‍ ഇത് അടച്ചുപൂട്ടി വെച്ചുകൊള്ളാന്‍ ബോറിസ് ജോണ്‍സന്റെ ആഹ്വാനം. പൊതുതെരഞ്ഞെടുപ്പില്‍ ഏകപക്ഷീയ വിജയം ചൂടിയതിന് പിന്നാലെ ശക്തമായി വോട്ട് ചെയ്ത ബ്രിട്ടീഷ് ജനത കാണിച്ച വിശ്വാസത്തിന് പകരം നല്‍കാന്‍ രാത്രിയും പകലും പ്രവര്‍ത്തിക്കുമെന്ന് വ്യക്തമാക്കി.

'ലോകത്തിലെ മഹത്തായ ജനാധിപത്യം', ഇതാണ് ബോറിസ് ജോണ്‍സണ്‍ ഇന്നലെ രാത്രി തൊടുത്തുവിട്ട ട്വീറ്റ്. ഇതിന് ഒരു വ്യക്തമായ കാരണവുമുണ്ട്. 2019 പൊതുതെരഞ്ഞെടുപ്പില്‍ അവസാന വോട്ടും പെട്ടിയില്‍ വീണ ശേഷം പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ കണ്‍സര്‍വേറ്റീവ് വിജയം പ്രവചിച്ചതോടെയാണ് ആഘോഷങ്ങള്‍ക്ക് ആരംഭം കുറിച്ചത്. ബ്രക്‌സിറ്റ് കുത്തൊഴുക്കില്‍ ലേബര്‍ പാര്‍ട്ടിയുടെ ചെങ്കോട്ടകള്‍ തകരുമെന്നാണ് മുന്നറിയിപ്പ്. ഒരു നൂറ്റാണ്ടിന് ഇടെ നടക്കുന്ന ആദ്യത്തെ ഡിസംബര്‍ പൊതുതെരഞ്ഞെടുപ്പില്‍ 368 സീറ്റുകളുമായി ടോറികള്‍ വിജയിച്ച് കയറുമെന്ന് പ്രവചിക്കപ്പെടുമ്പോള്‍ ലേബര്‍ പാര്‍ട്ടി 191ല്‍ ഒതുങ്ങുമെന്നാണ് ആശങ്ക. 

പ്രവചനങ്ങള്‍ സത്യമായാല്‍ 1987ല്‍ മാര്‍ഗററ്റ് താച്ചര്‍ നേടിയ മൂന്നാം വിജയത്തിന് ശേഷമുള്ള ഏറ്റവും വലിയ ഭൂരിപക്ഷവുമായി (80) ബോറിസ് അധികാരം നിലനിര്‍ത്തും, ഇതോടെ ബ്രക്‌സിറ്റ് അനായാസം നടപ്പാകുകയും ചെയ്യും. വന്‍തോതില്‍ ജനം വോട്ട് ചെയ്യാനെത്തിയത് ലേബര്‍ പാര്‍ട്ടിക്ക് അനുകൂലമാകുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നെങ്കിലും ഇതിന് വിപരീത ദിശയില്‍ കാര്യങ്ങള്‍ ചെന്നവസാനിക്കുമെന്നാണ് പ്രവചനം. വോട്ടെണ്ണല്‍ തുടങ്ങി ആദ്യ ഫല സൂചനകള്‍ പുറത്ത് വരുമ്പോള്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സത്യമാകുമെന്നാണ് സൂചന. 

നോര്‍ത്തംബര്‍ലാന്‍ഡിലെ ബ്ലൈത്ത് വാലി ഇതാദ്യമായി ലേബര്‍ പാര്‍ട്ടിയുടെ കൈപ്പിടിയില്‍ നിന്നും വഴുതിപ്പോകുന്ന കാഴ്ചയാണ് വെള്ളിയാഴ്ച രാവിലെ കണ്ടത്. ടോറികള്‍ ലക്ഷ്യം വെച്ച സീറ്റില്‍ 85ാം സ്ഥാനം മാത്രമുണ്ടായിരുന്ന ഇവിടെ 700 വോട്ടുകള്‍ക്ക് ടോറി സ്ഥാനാര്‍ത്ഥി വിജയിച്ചു. 134 വര്‍ഷത്തിനിടെ ഒരു കണ്‍സര്‍വേറ്റീവ് എംപി പോലും തെരഞ്ഞെടുക്കപ്പെടാത്ത ബിഷപ്പ് ഓക്ക്‌ലാന്‍ഡില്‍ അവര്‍ ഗംഭീര നേട്ടത്തിലേക്കാണ് നീങ്ങുന്നത്. മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ബ്രിട്ടന്റെ രാഷ്ട്രീയ ഭൂപടം മാറ്റിവരയ്ക്കുന്ന തരത്തിലാണ് ജനങ്ങള്‍ ഇക്കുറി വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. 

തീവ്ര ഇടത് അജണ്ട വില്‍ക്കാനുള്ള ജെറമി കോര്‍ബിന്റെ ശ്രമങ്ങള്‍ തകര്‍ക്കുന്ന രംഗം കണ്ട് കണ്‍സര്‍വേറ്റീവ് ആസ്ഥാനത്ത് ആഹ്ലാദരംഗങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. അതേസമയം സ്‌കോട്ട്‌ലണ്ടില്‍ എസ്എന്‍പി 55 എംപിമാരെ സൃഷ്ടിക്കുമെന്നാണ് കരുതുന്നത്. ലിബറല്‍ ഡെമോക്രാറ്റുകളെ നയിച്ച ജോ സ്വിന്‍ഡന്‍ സ്വന്തം സീറ്റില്‍ തോല്‍ക്കുമെന്നാണ് ആശങ്ക. കോര്‍ബിന്റെ തന്ത്രം പാളുന്നതില്‍ ലേബര്‍ പാര്‍ട്ടിയിലെ സമാധാനപ്രിയര്‍ സന്തോഷത്തിലാണ്. അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ക്രിസ്മസിന് മുന്‍പ് ബ്രക്‌സിറ്റ് ചടങ്ങ് പൂര്‍ത്തിയാക്കുമെന്ന് ഹോം സെക്രട്ടറി പ്രീതി പട്ടേല്‍ പ്രഖ്യാപിച്ച് കഴിഞ്ഞു. 




കൂടുതല്‍വാര്‍ത്തകള്‍.