CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 2 Minutes 38 Seconds Ago
Breaking Now

കണ്ണിനും കാതിനും കുളിര്‍മയായി കരോള്‍ സന്ധ്യ ജോയ് ടു ദി വേള്‍ഡ് ശനിയാഴ്ച ബിര്‍മിംഗ്ഹാമില്‍. ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

ബിര്‍മിംഗ്ഹാം: . യുകെ മലയാളികള്‍ക്കായി ഗര്‍ഷോം ടിവിയും അസാഫിയന്‍സും സംയുക്തമായി  നടത്തിവരുന്ന  ഓള്‍ യുകെ   ക്രിസ്മസ് കരോള്‍ മത്സരത്തിന്റെ മൂന്നാം സീസണ്‍  ഡിസംബര്‍14 ശനിയാഴ്ച ബിര്‍മിംഗ്ഹാമില്‍ വച്ചു നടക്കും.  യുകെ ക്രോസ് കള്‍ച്ചര്‍ മിനിസ്ട്രിസ് ഡയറക്ടര്‍ ഡോ. ജോ കുര്യന്‍, ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍ റെവ. ഫാ. ടോമി  എടാട്ട്, ബ്രിസ്റ്റോള്‍ ബ്രാഡ്‌ലി സ്റ്റോക്ക് ടൌണ്‍ മേയര്‍ ടോം ആദിത്യ, എന്നിവര്‍ വിശിഷ്ടാഥികളായിരിക്കും. ബിര്‍മിംഗ്ഹാം ബാര്‍ട്‌ലി ഗ്രീന്‍ കിംഗ് എഡ്‌വേഡ് സിക്‌സ് ഫൈവ് വെയ്‌സ് ഗ്രാമര്‍ സ്‌കൂളില്‍ ഉച്ചയ്ക്ക് 1 മണി മുതല്‍ സംഘടിപ്പിക്കുന്ന കരോള്‍  ഗാന മത്സരത്തില്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി പതിനഞ്ചു ഗായകസംഘങ്ങള്‍ മത്സരിക്കും.  കരോള്‍ ഗാന മത്സരങ്ങള്‍ക്ക് നിറം പകരാന്‍  ലണ്ടനിലെ പ്രമുഖ സംഗീത ബാന്‍ഡായ  ലണ്ടന്‍ അസാഫിയന്‍സ്  അവതരിപ്പിക്കുന്ന ലൈവ് മ്യൂസിക്കല്‍ ഷോയും  നടക്കും. 

 

നീണ്ട പരിശീലനത്തിനു ശേഷം എത്തുന്ന ഗായകസംഘങ്ങള്‍ അത്യന്തം വാശിയോടെ മത്സരത്തെ സമീപിക്കുമ്പോള്‍   വിജയികളാകുന്നര്‍ക്ക്  ഒന്നാം സമ്മാനമായി അലൈഡ് മോര്‍ട്‌ഗേജ് സര്‍വീസസ് നല്‍കുന്ന   1000  പൗണ്ടും, ഗര്‍ഷോം ടിവി നല്‍കുന്ന ട്രോഫിയും ലഭിക്കും. രണ്ടാം സമ്മാനമായി ലോ ആന്‍ഡ് ലോയേഴ്‌സ് സോളിസിറ്റര്‍സ് നല്‍കുന്ന  500 പൗണ്ടും ലണ്ടന്‍ അസാഫിയന്‍സ് നല്‍കുന്ന  ട്രോഫിയും , മൂന്നാം സമ്മാനമായി പ്രൈം മെഡിടെക്  നല്‍കുന്ന   250  പൗണ്ടും  ട്രോഫിയും ലഭിക്കും. നാലും അഞ്ചും സ്ഥാനങ്ങളിലെത്തുന്ന ക്വയര്‍ ഗ്രൂപ്പിന് ട്രോഫികള്‍ സമ്മാനിക്കും 

 

ജോയ് ടു ദി വേള്‍ഡ് ഈ വര്‍ഷം കൂടുതല്‍ സൗകര്യങ്ങളോടുകൂടിയ ബിര്‍മിംഗ്ഹാം കിംഗ് എഡ്‌വേഡ് ഗ്രാമര്‍ സ്‌കൂളിലാണ് സംഘടിപ്പിക്കുന്നത്.  വിശാലമായ ഓഡിറ്റോറിയവും അനുബന്ധസൗകര്യങ്ങളും പാര്‍ക്കിംഗ് സൗകര്യങ്ങളുമുള്ള ഈ വേദി  ആയിരത്തിലധികം പേരെ ഉള്‍ക്കൊള്ളും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി  അന്നേദിവസം ഉച്ച മുതല്‍ തുറന്നു പ്രവര്‍ത്തിക്കുന്ന രുചികരമായ ഭക്ഷണ കൗണ്ടറുകള്‍, കേക്ക് സ്റ്റാളുകള്‍ എന്നിവ ക്രമീകരിച്ചിട്ടുണ്ട്.  

 

ജാതിമത ഭേദമന്യേ യുകെയിലെ മലയാളി സമൂഹം ഒന്നടങ്കം പങ്കെടുക്കുന്ന ഈ  സംഗീതസായാഹ്നത്തിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി ജോയ് ടു ദി വേള്‍ഡ്  പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ജോഷി സിറിയക്  അറിയിച്ചു.

 

 പ്രോഗ്രാം നടക്കുന്ന വേദിയുടെ അഡ്രസ്: King Edward VI Five Ways School, Scotland Ln, Birmingham B32 4BT

 

വാര്‍ത്ത നല്‍കിയത്: ജോഷി സിറിയക് .

 

 




കൂടുതല്‍വാര്‍ത്തകള്‍.