CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 16 Minutes 51 Seconds Ago
Breaking Now

ഗ്രെയ്റ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്യൂണിറ്റിയുടെ (GMMHC) മകരവിളക്ക് ആഘോഷങ്ങള്‍ ജനുവരി 11ന് മാഞ്ചസ്റ്ററില്‍....

മാഞ്ചസ്റ്റര്‍:   മകരമാസമഞ്ഞലകള്‍ ചൂടി നില്‍ക്കുന്ന ഈ വേളയില്‍ നെറ്റിപ്പട്ടം കെട്ടിയഗജ വീരന്റെയും,  താലപ്പൊലിയുടെയും, ചെണ്ട മേളത്തിന്റെയും  അകമ്പടിയോടെ ശബരി ശൈലവാസന്റെ തിരുവുത്സവത്തിന് ജനുവരി 11ന് കൃത്യം മൂന്നുമണിക്ക്  കൊടിയേറും. 

തുടര്‍ന്ന് പ്രശസ്ത കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് മുകേഷ് കണ്ണന്‍, തബല വിദ്വാന്‍ സന്ദീപ് പ്രോപ്ടര്‍, കലേഷ് ഭാസ്‌കര്‍ എന്നിവര്‍ നയിക്കുന്ന ഭക്തിനിര്‍ഭരമായ ഭജന ആരംഭിക്കുന്നതാണ്. 

അയ്യപ്പവിഗ്രഹത്തില്‍ അഭിഷേകം, വിളക്ക് പൂജ,  പുഷ്പാഞ്ജലി, പടിപൂജ,  അര്‍ച്ചന,  ദീപാരാധന,  മഹാ പ്രസാദം, എന്നിങ്ങനെയാണ് മറ്റു uu ക്രമീകരിച്ചിരിക്കുന്നത്. പൂജാ കര്‍മ്മങ്ങള്‍ക്ക് ശ്രീപ്രസാദ് ബട്ട് മുഖ്യകാര്‍മികത്വം നിര്‍വഹിക്കുന്നതാണ്. 

തത്വമസി പൊരുളാകുന്ന പ്രണവമന്ത്രനാഥനെ ദര്‍ശിക്കുവാനും, വഴിപാടുകള്‍ അര്‍പ്പിക്കുവാനും  അന്നേദിവസം ഭക്തജനങ്ങള്‍ക്ക് അവസരം ഉണ്ടായിരിക്കുന്നതാണ്.

 നീലാംബരദാരിയുടെ ആത്മ പ്രഭ ചൊരിഞ്ഞിടുന്ന ആ ദിവ്യ ജ്യോതിയെ കണ്ടുവണങ്ങി, ഉള്‍ നിറഞ്ഞ ഭക്തിയോടെ,  ഒരുമയുടെ മന്ത്രമോതി പരമസത്യസന്നിധിയില്‍ സായൂജ്യമടയാന്‍ യുകെയിലെ ഓരോ അയ്യപ്പ വിശ്വാസിയുടെയും സാന്നിധ്യം ധര്‍മ്മശാസ്താവിന്റെ  ചൈതന്യം നിറഞ്ഞു നില്‍ക്കുന്ന ഈ ചടങ്ങിലേക്ക് എല്ലാ  അയ്യപ്പ ഭക്തന്മാരെയും ക്ഷണിക്കുന്നതായി 

ഗ്രെയ്റ്റര്‍ മാഞ്ചസ്റ്റര്‍  മലയാളി ഹിന്ദു കമ്മ്യൂണിറ്റി പ്രസിഡന്റ് സിന്ധു ഉണ്ണി (07979123615) സെക്രട്ടറി

രാധേഷ് നായര്‍ (07815 819190) എന്നിവര്‍ അറിയിച്ചു.

 

Date: Saturday 11th January 2020

From 3pm9pm

 

Venue:

 

Radhskrishna Temple

Brunswick Road

Withington

M20 4QB

 

 




കൂടുതല്‍വാര്‍ത്തകള്‍.