പൗരത്വ നിയമ ഭേദഗതിക്കെതിരെ സംയുക്ത സമരം ഇനിയുണ്ടാകില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംയുക്ത സമരത്തിന് ശേഷം സിപിഎം ഏകപക്ഷീയമായി മുന്നോട്ടു പോയെന്നും കോണ്‍ഗ്രസില്‍ ഭിന്നതയുണ്ടെന്ന് വരുത്തി സമരത്തിന്റെ ക്രെഡിറ്റ് സ്വന്തമാക്കാനാണ് സി.പി.ഐ.എം ശ്രമിച്ചതെന്നും ചെന്നിത്തല ഡല്‍ഹിയില്‍ പറഞ്ഞു.
കേരളം ഒറ്റക്കെട്ടാണെന്ന സന്ദേശം നല്‍കാനാണ് സംയുക്തസമരത്തിന് തയ്യാറായത്. നിലവില്‍ എല്ലാ നേട്ടവും തങ്ങളുടേതെന്ന് സിപിഎമ്മും സര്‍ക്കാരും അവകാശപ്പെടുന്നു. മുഖ്യമന്ത്രി രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. കെപിസിസി പ്രസിഡന്റിനെ മുഖ്യമന്ത്രി ഒറ്റപ്പെടുത്തി ആക്രമിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.