CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 35 Minutes 49 Seconds Ago
Breaking Now

മലയാളി നഴ്‌സിനെ ബാധിച്ചത് ചൈനയിലെ കൊറോണ വൈറസല്ലെന്ന് സൗദി സര്‍ക്കാര്‍ ; നില മെച്ചപ്പെടുന്നതായി റിപ്പോര്‍ട്ട്

നഴ്‌സിനെ ബാധിച്ചത് മേഴ്‌സ് വൈറസാണെന്നും സര്‍ക്കാര്‍ പറയുന്നു. 2012 ല്‍ സൗദിയില്‍ പടര്‍ന്നതാണ് മേഴ്‌സ് വൈറസ്.

സൗദിയിലെ മലയാളി നഴ്‌സിനെ ബാധിച്ചത് ചൈനയിലെ കൊറോണ വൈറസല്ലെന്ന് സൗദി സര്‍ക്കാര്‍ സ്ഥിരീകരിച്ചു. നില ഭേദപ്പെടുന്നതായും റിപ്പോര്‍ട്ട്. നഴ്‌സിനെ ബാധിച്ചത് മേഴ്‌സ് വൈറസാണെന്നും സര്‍ക്കാര്‍ പറയുന്നു. 2012 ല്‍ സൗദിയില്‍ പടര്‍ന്നതാണ് മേഴ്‌സ് വൈറസ്.

സൗദി അറേബ്യയിലെ അസിര്‍ അബാ അല്‍ ഹയാത്ത് ആശുപത്രിയിലെ മലയാളി നഴ്‌സ് ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് കൊറോണ വൈറസ് ബാധയുണ്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കൂടെ ജോലി ചെയ്യുന്ന ഫിലിപ്പിനോ നഴ്‌സില്‍ നിന്നാണ് കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനിയായ നഴ്‌സിന് രോഗം പടര്‍ന്നതെന്നും വിവരമുണ്ടായിരുന്നു.

 

ഇതിന്റെ പശ്ചാത്തലത്തില്‍ കര്‍ശന സുരക്ഷയാണ് ആശുപത്രിയില്‍ ഒരുക്കിയത്. സംഭവം ഗൗരവമായി കണ്ട് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന് കത്തയച്ചിരുന്നു.

അതിനിടെ ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 25 ആയി. 830 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. മരിച്ചവരില്‍ ഭൂരിപക്ഷവും ഹൂബിയില്‍ നിന്നുള്ളവരാണ്. ജപ്പാന്‍, യുഎസ് ,ദക്ഷിണ കൊറിയ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളിലും രോഗ ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വുഹാനില്‍ നിന്ന് മടങ്ങിയെത്തിയവര്‍ക്കാണ് രോഗം പിടിപെട്ടത്.

 

രാജ്യാന്തര തലത്തില്‍ 12 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. മിക്ക രാജ്യങ്ങളിലും എയര്‍പോര്‍ട്ടില്‍ സ്‌ക്രീനിങ് ശക്തമാക്കി.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.