CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
43 Minutes 8 Seconds Ago
Breaking Now

ഒമ്പത് വയസുകാരിയെ ക്ലാസ് മുറിയില്‍ പീഡിപ്പിച്ച കേസില്‍ അധ്യാപകന് 20 വര്‍ഷം കഠിനതടവ്

പിഴ അടച്ചില്ലെങ്കില്‍ രണ്ടുവര്‍ഷം കൂടി കഠിനതടവ് അനുഭവിക്കണം. കുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ഒരുമാസത്തിനകം നല്‍കണമെന്ന് കോടതി ഉത്തരവിട്ടു

ഒമ്പത് വയസുകാരിയെ ക്ലാസ് മുറിയില്‍ പീഡിപ്പിച്ച കേസില്‍ അധ്യാപകന് 20 വര്‍ഷം കഠിനതടവ്. നീലേശ്വരം കിനാനൂര്‍ പെരിയാലിലെ പി രാജനെ (58)നെയാണ് കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് (ഒന്ന്) കോടതി ജഡ്ജ് പി എസ് ശശികുമാര്‍ ശിക്ഷിച്ചത്.

പിഴ അടച്ചില്ലെങ്കില്‍ രണ്ടുവര്‍ഷം കൂടി കഠിനതടവ് അനുഭവിക്കണം. കുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ഒരുമാസത്തിനകം നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. 2018 ഒക്ടോബറിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ചൈല്‍ഡ് ലൈന്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് പീഡനം പുറത്തറിഞ്ഞത്. 12 സാക്ഷികളെ വിസ്തരിച്ച കോടതി 20 രേഖകള്‍ പരിശോധിച്ചു.

2018 ഫെബ്രുവരിയില്‍ പോക്‌സോ നിയമം ഭേദഗതി ചെയ്തതിന് ശേഷമുള്ള കഠിനമായ ശിക്ഷാ വിധിയാണിത്. 12 വയസിന് താഴെയുള്ള കുട്ടികളെ പീഡിപ്പിച്ചാല്‍ കടുത്ത ശിക്ഷയാണ് നിയമം നിഷ്‌കര്‍ഷിക്കുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.