CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 56 Minutes 50 Seconds Ago
Breaking Now

യുകെയില്‍ കൊറോണാവൈറസ് ബാധിച്ച രോഗികളുടെ എണ്ണം 52 ആയി ഉയര്‍ന്നു; മൃതദേഹങ്ങള്‍ കൈകാര്യം ചെയ്യാന്‍ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് പ്രത്യേക ക്ലാസ്; ബ്രിട്ടന്‍ അതീവജാഗ്രതയില്‍; സംശയമുള്ള രോഗികളെ ഏകാന്തവാസത്തിലേക്ക് നീക്കാന്‍ ജിപിമാര്‍ക്ക് നിര്‍ദ്ദേശം

ശ്വാസകോശത്തില്‍ നിന്നും ചെറിയ തോതില്‍ വായു പുറത്തുവരുന്നത് അപകടമാണ്

കൊറോണാവൈറസ് ബാധിച്ച യുകെ രോഗികളുടെ എണ്ണം 52 ആയി വര്‍ദ്ധിച്ചതോടെ മാരകമായ വൈറസിനെതിരെ രാജ്യം അതീവജാഗ്രതയില്‍. ചൈനീസ് വൈറസ് പിടിപെട്ട് മരിച്ചവരുടെ മൃതദേഹങ്ങള്‍ കൈകാര്യം ചെയ്യാന്‍ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് പ്രത്യേക ബ്രീഫിംഗ് നല്‍കി. ഫ്രാന്‍സില്‍ മൂന്ന് ഇടങ്ങളിലേക്ക് കൂടി രോഗം പടര്‍ന്നതോടെയാണ് വൈറസിന് എതിരെ മുന്നറിയിപ്പുമായി പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് രംഗത്തെത്തിയത്. പാരീസിലും, ബോര്‍ഡോക്‌സിലും എത്തിച്ചേര്‍ന്ന വൈറസ് കുതിക്കുകയാണെന്ന് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കി. 

ആഗോളതലത്തില്‍ രോഗബാധിതരുടെ എണ്ണം 2000 ആയതോടൊപ്പം, ചൈനയില്‍ മരണങ്ങള്‍ 80 ആയി. 'വൈറസ് ബാധിച്ച് മരിച്ച രോഗിയുടെ മൃതദേഹം ആശുപത്രി ട്രോളിയിലേക്ക് മാറ്റി മോര്‍ച്ചറിയില്‍ എത്തിക്കുന്നത് ജാഗ്രതയോടെ വേണം. ശ്വാസകോശത്തില്‍ നിന്നും ചെറിയ തോതില്‍ വായു പുറത്തുവരുന്നത് അപകടമാണ്. മൃതദേഹം നീക്കാന്‍ ബോഡി ബാഗ് ഉപയോഗിക്കണം. ഈ സമയത്ത് മൃതദേഹം കൈകാര്യം ചെയ്യുന്നവര്‍ സമ്പൂര്‍ണ്ണ പേഴ്‌സണല്‍ പ്രൊടക്ടീവ് എക്വിപ്‌മെന്റ് (പിപിഇ) ഉപയോഗിക്കണം', പിഎച്ച്ഇ രേഖ ആവശ്യപ്പെടുന്നു. 

ഇതിന് പുറമെ ഇന്‍ഫെക്ഷന്‍ ബാധിച്ചവരെ കാണുന്ന മെഡിക്കല്‍ സംഘം പൂര്‍ണ്ണമായുള്ള ഫേസ് കവര്‍ അണിയണം. ജിപിമാര്‍ ഇത്തരം രോഗികളുമായുള്ള ബന്ധം പൂര്‍ണ്ണമായും ഒഴിവാക്കണം. കൂടാതെ സംശയമുള്ള രോഗികളെ അടിയന്തരമായി ഏകാന്തവാസത്തിലേക്ക് നീക്കണം. 'ഫലപ്രദമായ മരുന്നുകളുടെയും, വാക്‌സിന്റെയും അഭാവത്തില്‍ രോഗത്തെ നിയന്ത്രിച്ച് നിര്‍ത്താന്‍ പെട്ടെന്ന് തന്നെ തിരിച്ചറിയാനും, അപകടം കണക്കാക്കാനും, കൈകാര്യം ചെയ്യാനും, ആവശ്യമുള്ള കേസുകളില്‍ രോഗികളെ വേര്‍പെടുത്തി നിര്‍ത്താനും സാധിക്കണം', രേഖ ആവശ്യപ്പെടുന്നു. 

ഞായറാഴ്ച ഉച്ചവരെയുള്ള സമയത്ത് യുകെയില്‍ 52 പേര്‍ക്കാണ് മാരകമായ ഫ് ളൂവിന് സമാനമായ വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചത്. ഒരു ദിവസം കൊണ്ട് 21 പേരുടെ എണ്ണമാണ് വര്‍ദ്ധിച്ചത്. വുഹാനില്‍ കുടുങ്ങിയ ബ്രിട്ടീഷുകാരെ സഹായിക്കാന്‍ സര്‍ക്കാര്‍ എല്ലാ വഴികളും പരിശോധിച്ച് വരികയാണെന്ന് ഹോം സെക്രട്ടറി പ്രീതി പട്ടേല്‍ പറഞ്ഞു. ചാര്‍ട്ടര്‍ വിമാനങ്ങളില്‍ ഇവരെ തിരിച്ചെത്തിക്കാനുള്ള പദ്ധതിയാണ് ഒരുക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.