CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
28 Minutes 42 Seconds Ago
Breaking Now

ഐപിഎല്‍ മാറ്റിവെച്ചു, ഇന്ത്യ-സൗത്ത് ആഫ്രിക്ക ഏകദിനം റദ്ദാക്കി; ക്രിക്കറ്റ് ലോകത്തെ പിടിച്ചുലച്ച് 'വൈറസ്'

പണം ഒഴുകുന്ന ഐപിഎല്‍ റദ്ദാക്കാന്‍ ബിസിസിഐക്ക് മടി

കായികലോകത്തെ പ്രധാന മത്സരങ്ങളുടെ റദ്ദാക്കലുകള്‍ തുടരുന്നു. ലോകത്ത് 5000-ല്‍ ഏറെ പേരുടെ ജീവനെടുത്ത് കൊറോണാവൈറസ് മുന്നേറുന്നതിനിടെ ക്രിക്കറ്റ് ലോകവും കൊവിഡ്-19ന്റെ പിടിയില്‍ അമരുകയാണ്. ഈ വര്‍ഷത്തെ കായിക കലണ്ടനില്‍ നിന്നും ഫുട്‌ബോള്‍ മത്സരങ്ങളും, ഫോര്‍മുല വണ്ണും വരെ റദ്ദാക്കിയ ശേഷം ഇന്ത്യയുടെ പണമിറങ്ങുന്നത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2020, പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ്, ഇന്ത്യ-സൗത്ത് ആഫ്രിക്ക ഏകദിന പരമ്പരയും വരെ റദ്ദാക്കി കഴിഞ്ഞു. 

ഐപിഎല്‍ 2020

മാര്‍ച്ച് 29ന് കൊടിയേറി മെയ് 24 വരെ നീളേണ്ട കായിക മാമാങ്കത്തിന്റെ ഈ വര്‍ഷത്തെ ഭാവി അജ്ഞാതമാണ്. തല്‍ക്കാലത്തേക്ക് ഐപിഎല്‍ 2020 ഏപ്രില്‍ 15 വരെ മാറ്റിവെച്ചിട്ടുണ്ട്. ഇതിന് ശേഷം അടച്ചിട്ട സ്റ്റേഡിയത്തിലാകും മത്സരങ്ങള്‍ അരങ്ങേറുക. ലോകാരോഗ്യ സംഘടന മഹാമാരിയായി പകര്‍ച്ചവ്യാധിയെ പ്രഖ്യാപിച്ചതോടെ ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ മത്സരങ്ങളുടെ ഭാവി തീരുമാനിക്കും. 

ഇന്ത്യ vs സൗത്ത് ആഫ്രിക്ക ഏകദിനം

ലക്‌നൗ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ ബാക്കിയുള്ള രണ്ട് ഏകദിനങ്ങള്‍ റദ്ദാക്കി. അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബിസിസിഐ ഈ തീരുമാനം കൈക്കൊണ്ടത്. ക്രിക്കറ്റ് സൗത്ത് ആഫ്രിക്കയുമായി ചര്‍ച്ച ചെയ്ത് ഈ ഏകദിനങ്ങള്‍ മറ്റൊരു തീയതിയില്‍ നടത്താനാണ് തീരുമാനിച്ചതെന്ന് ബിസിസിഐ അറിയിച്ചു. 

ഓസ്‌ട്രേലിയ-ന്യൂസിലാന്‍ഡ് ഏകദിനം കാണികളില്ലാതെ

വെള്ളിയാഴ്ച സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഈ ടീമുകള്‍ തമ്മിലുള്ള ഏകദിനം കാണാന്‍ കാണികളുണ്ടായിരുന്നില്ല. ഓസീസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചും, ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ കെയിന്‍ വില്ല്യംസണും ടോസിടാന്‍ എത്തിയപ്പോള്‍ പതിവ് രീതിയില്‍ ഹസ്തദാനം നല്‍കി. ഇതിന് ശേഷം അബദ്ധം തിരിച്ചറിഞ്ഞ ഇവര്‍ ചിരിച്ച് കൊണ്ടാണ് പ്രതികരിച്ചത്. 

ഇംഗ്ലണ്ടിന്റെ ശ്രീലങ്കന്‍ പര്യടനം

കൊറോണയുടെ സാഹചര്യത്തില്‍ ഇംഗ്ലണ്ടിന്റെ ശ്രീലങ്കന്‍ പര്യടനം മാറ്റിവെച്ചു. മത്സരങ്ങള്‍ക്കായി ലങ്കയിലെത്തിയ ഇംഗ്ലീഷ് താരങ്ങളെ യുകെയിലേക്ക് തിരിച്ചെത്തിക്കുമെന്ന് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി.  




കൂടുതല്‍വാര്‍ത്തകള്‍.