CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Minutes 12 Seconds Ago
Breaking Now

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇക്കുറി വൈകും

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം വൈകും. ജൂറി നിയമനം വൈകിയതും കൊറോണഭീതിയുമാണ് അവാര്‍ഡ് പ്രഖ്യാപനം വൈകിപ്പിക്കുന്നത്. സാധാരണ മാര്‍ച്ചിനകം അവാര്‍ഡ് പ്രഖ്യാപിക്കാറ് പതിവ്. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി മാര്‍ച്ച് 31 വരെ സര്‍ക്കാരിന്റെ വിലക്കുള്ളതിനാല്‍ അവാര്‍ഡ് നിര്‍ണയവുമായി ബന്ധപ്പെട്ട് ഒരു ജോലിയും ഈ സമയത്ത് നടക്കുന്നില്ല.

ഇത്തവണ ജൂറി ചെയര്‍മാനെയും അംഗങ്ങളെയും തീരുമാനിക്കുന്നത് വൈകിയതും പ്രശ്‌നമായി. കൊറോണയും വന്നതോടെ അവാര്‍ഡ് നിര്‍ണയം എന്നുതുടങ്ങാനാകുമെന്ന് ചലച്ചിത്ര അക്കാദമിക്കും പറയാനാകുന്നില്ല. അതിനാല്‍ തന്നെ ഏപ്രിലിലും ജോലികള്‍ പൂര്‍ത്തിയാക്കാനാകുമോ എന്ന ആശങ്കയിലാണ് അധികൃതര്‍. ശ്രീകുമാരന്‍ തമ്പി പിന്മാറിയതിനെത്തുടര്‍ന്ന് മുതിര്‍ന്ന ഛായാഗ്രാഹകന്‍ മധു അമ്പാട്ടിനെ ജൂറി അധ്യക്ഷനാക്കും.

119 സിനിമകളാണ് ഇത്തവണ മത്സരിക്കുന്നത്. ഇത്രയും സിനിമകള്‍ കണ്ട് വിലയിരുത്താന്‍തന്നെ കുറഞ്ഞത് 20 ദിവസമെടുക്കും. അതില്‍ അവാര്‍ഡ് പ്രഖ്യാപനം മെയ് മാസത്തേക്ക് നീങ്ങും

 




കൂടുതല്‍വാര്‍ത്തകള്‍.