CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 22 Minutes 3 Seconds Ago
Breaking Now

കൊറോണ പ്രതിരോധം; ആശുപത്രികള്‍ വിട്ടു നല്‍കാമെന്ന് കെ.സി.ബി.സി, പിന്തുണയ്ക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി

അടിയന്തരഘട്ടത്തില്‍ സര്‍ക്കാരിനാവശ്യമായ പിന്തുണയുമായി മുന്നോട്ടു വന്ന സഭയോടുള്ള നന്ദി മുഖ്യമന്ത്രി അറിയിച്ചു.

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കത്തോലിക്ക സഭയുടെ കീഴിലുള്ള ആശുപത്രികള്‍ ആവശ്യം വന്നാല്‍ വിട്ടുനല്‍കാമെന്ന് കെ.സി.ബി.സി മുഖ്യമന്ത്രിയെ അറിയിച്ചു. കെസിബിസി പ്രസിഡണ്ട് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ് ഇക്കാര്യം അറിയിച്ചത്.

മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ചാണ് സന്നദ്ധത അറിയിച്ചത്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സഭയുടെ പിന്തുണ ഉണ്ടാകുമെന്നും മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യമന്ത്രിയെ അറിയിച്ചു.

ആശുപത്രികളിലെ ഡോക്ടര്‍മാര്‍, നഴ്‌സ് ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകരുടെ സേവനം വിട്ടുനല്‍കാനുള്ള സന്നദ്ധതയും അറിയിച്ചിട്ടുണ്ട്. സഭയുടെ പിന്തുണയ്ക്ക് നന്ദി രേഖപ്പെടുത്തിയ മുഖ്യമന്ത്രി തുടര്‍പ്രവര്‍ത്തനങ്ങളില്‍ അവരെ ഉപയോഗിക്കാമെന്നും അറിയിച്ചു.

അടിയന്തരഘട്ടത്തില്‍ സര്‍ക്കാരിനാവശ്യമായ പിന്തുണയുമായി മുന്നോട്ടു വന്ന സഭയോടുള്ള നന്ദി മുഖ്യമന്ത്രി അറിയിച്ചു. നമ്മുടെ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താനും സര്‍ക്കാരിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്ന ഈ നടപടിയെ അഭിനന്ദിക്കുന്നെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.