CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 38 Minutes 24 Seconds Ago
Breaking Now

ലോക് ഡൗണ്‍ ലംഘിച്ചാല്‍ അറസ്റ്റ് ; വാഹനം വിട്ടു നല്‍കുക ഏപ്രില്‍ 14ന് ശേഷം ; കടുത്ത നടപടിയുമായി പോലീസ്

വാഹന യാത്രയ്ക്ക് കൃത്യമായ രേഖയില്ലെങ്കില്‍ നടപടിയെടുക്കും.

ലോക്ഡൗണ്‍ ലംഘിച്ച് യാത്ര ചെയ്യുന്നവര്‍ക്കെതിരെ പോലീസ് നടപടി ശക്തമാക്കുന്നു. വ്യക്തമായ കാരണമില്ലാതെ പുറത്തിറങ്ങുന്നവരെ അറസ്റ്റ് ചെയ്യാന്‍ സംസ്ഥാന പോലീസ് മേധാവി കര്‍ശന നിര്‍ദ്ദേശം നല്‍കി.

വാഹനം പിടിച്ചെടുത്താല്‍ ഏപ്രില്‍ 14ന് ശേഷമേ വിട്ടു നല്‍കൂ. വാഹന യാത്രയ്ക്ക് കൃത്യമായ രേഖയില്ലെങ്കില്‍ നടപടിയെടുക്കും. ലോക് ഡൗണില്‍ ആളുകള്‍ പുറത്തിറങ്ങുന്നില്ലെന്ന് ഉറപ്പാക്കാന്‍ പോലീസിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് സര്‍ക്കാര്‍.

ഇന്നലെ മാത്രം നിരോധനം ലംഘിച്ചതിന് 2535 പേര്‍ അറസ്റ്റിലായി. ബോധവത്കരിച്ച് മടക്കി അയച്ചിരുന്ന സ്ഥാനത്ത് ഇനി കര്‍ശന നടപടിയാണ് സ്വീകരിക്കുക. വാഹനങ്ങള്‍ പിടിച്ചെടുക്കാനും കേസുകള്‍ രജിസ്റ്റര്‍ ചെയ്യാനും തുടങ്ങി. ഇനിയും നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാല്‍ ശക്തമായ നടപടിയ്ക്ക് വിധേയമാകേണ്ടിവരുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.