Breaking Now

ക്വാറന്റൈന്‍ ലംഘിച്ച് യുവാവ് തെരുവിലൂടെ നഗ്നനായി ഓടി; അയല്‍ക്കാരിയെ കടിച്ച് കൊന്നു

ശ്രീലങ്കയില്‍ നിന്നും മടങ്ങിയെത്തിയ ഇയാളോട് ക്വാറന്റൈനില്‍ കഴിയാന്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ നിര്‍ദ്ദേശിച്ചിരുന്നു

ശ്രീലങ്കയില്‍ നിന്നും മടങ്ങിയെത്തിയ ശേഷം വീട്ടില്‍ ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന യുവാവ് അയല്‍ക്കാരിയെ കടിച്ചുകൊന്നു. ക്വാറന്റൈന്‍ ലംഘിച്ച് വീട്ടില്‍ നിന്നും നഗ്നനായി ഓടിയിറങ്ങിയ യുവാവാണ് തന്റെ ഗ്രാമത്തിലെ അയല്‍വാസിയായ 80-കാരിയെ കടിച്ച് ഗുരുതരമായി പരുക്കേല്‍പ്പിച്ചത്. തമിഴ്‌നാട്ടിലാണ് ഞെട്ടിക്കുന്ന സംഭവം. 

കഴുത്തില്‍ ഗുരുതരമായി കടിയേറ്റ സ്ത്രീയെ വെള്ളിയാഴ്ച നടന്ന സംഭവത്തിന് ശേഷം ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയോട് പ്രതികരിക്കാതെ ഇവര്‍ ശനിയാഴ്ച മരിച്ചതായി പോലീസ് വ്യക്തമാക്കി. തമിഴ്‌നാട്ടിലെ ജക്കമനയകാന്‍പട്ടി സ്വദേശിയായ ഇയാള്‍ വസ്ത്ര വ്യാപാരത്തില്‍ ഏര്‍പ്പെട്ട വ്യക്തിയാണ്. 

സ്ത്രീയെ കടിച്ച് പരുക്കേല്‍പ്പിച്ച ഇയാളെ ബലം പ്രയോഗിച്ച് പിടിച്ചുമാറ്റിയാണ് പോലീസില്‍ ഏല്‍പ്പിച്ചത്. അറസ്റ്റിലായ പ്രതിക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്. ശ്രീലങ്കയില്‍ നിന്നും മടങ്ങിയെത്തിയ ഇയാളോട് ക്വാറന്റൈനില്‍ കഴിയാന്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ നിര്‍ദ്ദേശിച്ചിരുന്നു. കൊറോണയുമായി വിദേശയാത്ര കഴിഞ്ഞ് മടങ്ങുന്നതിനാലാണ് ഈ നിബന്ധന. 

വെള്ളിയാഴ്ച വൈകുന്നേരം വീട്ടില്‍ നിന്നും വസ്ത്രങ്ങള്‍ അഴിച്ച് നഗ്നനായി തെരുവിലൂടെ ഓടിയ ഇയാളെ പിതാവ് ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ പിടിച്ചുനിര്‍ത്താന്‍ പിന്നാലെ ഓടി. ഇതിനിടെയാണ് വീടിന് മുന്നിലിരുന്ന നാച്ചിയമ്മാളിനെ ഇയാള്‍ കടിച്ചത്. 




കൂടുതല്‍വാര്‍ത്തകള്‍.