CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 15 Minutes 49 Seconds Ago
Breaking Now

20 വര്‍ഷം പഴക്കമുള്ള ഈ ചിത്രം ഇപ്പോള്‍ തപ്പി എടുത്ത ആള്‍ക്ക് നന്ദി ; കുഞ്ചാക്കോയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ച് റിമി

കൊറോണ പ്രമാണിച്ച് രാജ്യത്ത് ലോക് ഡൗണ്‍ കാലമായതിനാല്‍  സോഷ്യല്‍മീഡിയയില്‍ പഴയ ചിത്രങ്ങളുടെ കുത്തിപൊക്കലുകള്‍ സജീവമായിരിക്കുകയാണ്.  അത്തരത്തില്‍ ഒരു പഴയ ചിത്രം ഇപ്പോള്‍ ഇന്‍സ്റ്റയില്‍ പങ്കുവെച്ചിരിക്കുകയാണ് റിമി ടോമി.

20 വര്‍ഷം പഴക്കമുള്ള ഈ ചിത്രം ഇപ്പോള്‍ തപ്പി എടുത്ത ആള്‍ക്ക് നന്ദി എന്ന് പറഞ്ഞുകൊണ്ടാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്.

നിറം സിനിമ ഹിറ്റ് ആയ സമയം ആയിരുന്നു, ചാക്കോച്ചന്‍ എന്നാല്‍ പെണ്‍പിള്ളേരുടെ ഹരം, അങ്ങനെയുള്ളൊരു സമയത്ത് ആരാധനയോടെ ഓട്ടോഗ്രാഫിനായി നില്‍ക്കുന്ന ഞാന്‍ എന്നും ചിത്രത്തോടൊപ്പം റിമി കുറിച്ചിരിക്കുകയാണ്.

ഈ ചിത്രം അന്ന് പത്രത്തില്‍ വന്നപ്പോള്‍ പാല അല്‍ഫോന്‍സാ കോളേജില്‍ താന്‍ സ്റ്റാര്‍ ആയി മാറിയെന്നും ഇന്നലെ ഈ ചാക്കോച്ചന്‍ തന്നെ ആണ് ഈ ചിത്രം തനിക്ക് അയച്ച് തന്നതെന്നും താരം കുറിച്ചിരിക്കുകയാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.