CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 30 Minutes 55 Seconds Ago
Breaking Now

കൊറോണ ബാധിച്ച് മരിച്ച തിരുവനന്തപുരം സ്വദേശിയുടെ മകള്‍ കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍, നിരീക്ഷണത്തിലുള്ള യുവതിയുടെ ഫലം നിര്‍ണ്ണായകം

രാവിലെ മകളെ ഡ്യൂട്ടിക്ക് കൊണ്ടുപോകുന്നതും വൈകുന്നേരം വിളിച്ചുകൊണ്ടുവരുന്നതും അബ്ദുള്‍ അസീസാണ്. 17,19 തീയതികളില്‍ ഇവര്‍ ഡ്യൂട്ടിയിലുണ്ടായിരുന്നു

അബ്ദുള്‍ അസീസിന് കൊറോണരോഗം ബാധിച്ചതെങ്ങനയെന്ന് അറിയാതെ വിഷമിക്കുകയാണ് ആരോഗ്യപ്രവര്‍ത്തകരും ബന്ധുക്കളും. ഈ മാസം പതിനെട്ടിനാണ് പനിയും ജലദോഷവുമായി അദ്ദേഹം വേങ്ങോട് പ്രാഥമികാരോഗ്യകേന്ദ്രത്തിലെത്തിയത്. പരിശോധനയ്ക്കുശേഷം അഞ്ചുദിവസം കഴിക്കാനുള്ള മരുന്നുനല്‍കി വീട്ടില്‍ വിശ്രമിക്കാന്‍ നിര്‍ദ്ദേശിച്ചു. പക്ഷേ, രോഗം ഭേദമാകാത്തതിനാല്‍ അബ്ദുള്‍ അസീസ് ഇരുപത്തിമൂന്നിന് വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളേജിലെത്തി. അവിടെ നടത്തിയ പരിശോധനയിലാണ് കൊറോണബാധയെന്ന് സംശയം തോന്നിയതും അവിടത്തെ ആംബുലന്‍സില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചതും.

അബ്ദുള്‍ അസീസിന്റെ മൂന്നു പെണ്‍മക്കളില്‍ ഒരു മകള്‍ കെ.എസ്.ആര്‍.ടി.സിയില്‍ കണ്ടക്ടറാണ്. ഇവര്‍ അബ്ദുള്‍ അസീസിനൊപ്പമാണ് താമസിക്കുന്നത്. രാവിലെ മകളെ ഡ്യൂട്ടിക്ക് കൊണ്ടുപോകുന്നതും വൈകുന്നേരം വിളിച്ചുകൊണ്ടുവരുന്നതും അബ്ദുള്‍ അസീസാണ്. 17,19 തീയതികളില്‍ ഇവര്‍ ഡ്യൂട്ടിയിലുണ്ടായിരുന്നു.നാട്ടിലെ അറിയപ്പെടുന്ന ഒരു മരച്ചീനി കര്‍ഷകനായ അബ്ദുള്‍ അസീസിന്റെ പക്കല്‍ നിന്ന് നിവരധിപേര്‍ മരച്ചീനി വാങ്ങിയിട്ടുണ്ടെന്നാണ് കരുതുന്നത്. നാട്ടിലെ എല്ലാ പരിപാടികളിലും അബ്ദുള്‍ അസീസ് സജീവ സാന്നിദ്ധ്യമാണ്. അതിനാല്‍ ആരെല്ലാം ഇദ്ദേഹത്തോട് ഇടപഴകിയിട്ടുണ്ടെന്ന് കണ്ടെത്തുക ദുഷ്‌കരമാണെന്നാണ് അധികൃതര്‍ പറയുന്നത്. അബ്ദുള്‍ അസീസിന്റെ ഭാര്യ കുടുംബശ്രീയുടെ സജീവപ്രവര്‍ത്തകയുമാണ്.മാര്‍ച്ച് 2ന് നടന്ന ഒരു വിവാഹ ചടങ്ങില്‍ ഇദ്ദേഹം പങ്കെടുത്തതായി കണ്ടെത്തിയിട്ടുണ്ട്. നാല് മരണാനന്തര ചടങ്ങുകളിലും ഇദ്ദേഹം പങ്കെടുത്തിട്ടുണ്ട്. മാര്‍ച്ച് 20 വരെ ഇദ്ദേഹം പള്ളിയില്‍ പോയിട്ടുണ്ട്.ഇയാള്‍ എത്തിയതായി ഇതിനകം സ്ഥിരീകരിച്ച ബാങ്കുകളില്‍ അടക്കം ജോലി ചെയ്തവരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.സമ്പര്‍ക്കപ്പട്ടികയിലുള്ള ആര്‍ക്കും ഇതുവരെ രോഗബാധ സ്ഥിരീകരിച്ചിട്ടില്ല. സംശയം തോന്നുന്ന എല്ലാവര്‍ക്കും പരിശോധനനടത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.