CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
50 Minutes 50 Seconds Ago
Breaking Now

ഉറ്റവര്‍ അരികിലില്ലാതെ 13-കാരന്‍ കിംഗ്‌സ് ഹോസ്പിറ്റലില്‍ കൊറോണാവൈറസിന് കീഴടങ്ങി; ഹൃദയം തകര്‍ന്ന് കുടുംബം; യുകെയിലെ മരണസംഖ്യ 24 മണിക്കൂറില്‍ പുതിയ റെക്കോര്‍ഡ് തീര്‍ത്തു; 381 പേര്‍ കൂടി മരിച്ചതോടെ മരണം 1789

യുകെയിലെ ആകെ സ്ഥിരീകരിച്ച കൊറോണാ കേസുകളുടെ 25,000 കടന്നു

ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ കൊറോണാവൈറസ് ഇരയായി ലണ്ടനിലെ 13-കാരനായ സ്‌കൂള്‍ വിദ്യാര്‍ത്ഥി. ലണ്ടന്‍ ബ്രക്‌സിറ്റണിലെ ഇസ്മായില്‍ മുഹമ്മദ് അബ്ദുള്‍വഹാബാണ് തിങ്കളാഴ്ച ലണ്ടന്‍ കിംഗ്‌സ് കോളേജ് ഹോസ്പിറ്റലില്‍ മരിച്ചത്. മാരകമായ വൈറസ് പകരുമെന്ന് ഭയന്ന് കുട്ടിയുടെ കുടുംബാംഗങ്ങള്‍ക്ക് അവസാനമായി ഒരുനോക്ക് കാണാന്‍ പോലും കഴിയാതെയാണ് ഇസ്മായില്‍ യാത്രയായത്. 

യാതൊരുവിധ ആരോഗ്യ പ്രശ്‌നങ്ങളും ഇല്ലാതിരുന്ന 13-കാരന്റെ മരണകാരണം കൊറോണാവൈറസ് മാത്രമാണെന്നാണ് കരുതുന്നത്. ബ്രിക്‌സ്റ്റണിലെ മദീനാ കോളേജ് കുട്ടിയുടെ സംസ്‌കാര ചടങ്ങുകള്‍ക്കായി ഗോഫണ്ട് പേജ് ആരംഭിച്ചപ്പോഴാണ് മരണവാര്‍ത്ത പുറത്തറിഞ്ഞത്. പിന്നീട് ഈ വാര്‍ത്ത കിംഗ്‌സ് കോളേജ് ഹോസ്പിറ്റലും സ്ഥിരീകരിച്ചു. കുട്ടിയുടെ പിതാവ് അടുത്തിടെയാണ് ക്യാന്‍സര്‍ ബാധിച്ച് മരിച്ചത്. ഇപ്പോള്‍ ഇസ്മായില്‍ കൂടി മരിച്ചത് കുടുംബാംഗങ്ങളെ പാടെ തകര്‍ത്തിരിക്കുകയാണ്. 

അതേസമയം ചൊവ്വാഴ്ച യുകെയില്‍ കൊറോണാവൈറസ് മരണങ്ങള്‍ പുതിയ റെക്കോര്‍ഡ് തീര്‍ത്തു. 24 മണിക്കൂറിനിടെ 381 പേര്‍ മരിക്കുകയും. 3009 പേര്‍ക്ക് വൈറസ് സ്ഥിരീകരിക്കുകയും ചെയ്തു. പ്രതിസന്ധി കൂടുതല്‍ കനക്കുന്നുവെന്ന സൂചനയാണ് ഇൗ കണക്കുകള്‍ നല്‍കുന്നത്. ഇസ്മായില്‍ കൊറോണാ പോസിറ്റീവായി സ്ഥിരീകരിച്ചിരുന്നതായി മദീനാ കോളേജ് ഡയറക്ടര്‍ മാര്‍ക്ക് സ്റ്റീഫന്‍സണ്‍ പറഞ്ഞു. കുട്ടിയുടെ സഹോദരി കോളേജില്‍ ജോലി ചെയ്യുന്നുണ്ട്. 

യുകെയിലെ ആകെ സ്ഥിരീകരിച്ച കൊറോണാ കേസുകളുടെ 25,000 കടന്നു. അതേസമയം ദിവസേന ആശുപത്രിയില്‍ എത്തുന്നവരുടെ എണ്ണത്തില്‍ ചെറിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ദിവസേന 1000 പുതിയ രോഗികളാണ് വൈറസ് ഇന്‍ഫെക്ഷനുമായി എന്‍എച്ച്എസിലേക്ക് ഒഴുകിയിരുന്നത്. നിലവിലെ കണക്കനുസരിച്ച് 1651 പേരാണ് ഇംഗ്ലണ്ടില്‍ മരിച്ചിരിക്കുന്നത്. 60 പേര്‍ സ്‌കോട്ട്‌ലണ്ട്, വെയില്‍സ് എന്നിവിടങ്ങളിലും, 30 പേര്‍ നോര്‍ത്തേണ്‍ അയര്‍ലണ്ടിലും മരിച്ചു. എന്നാല്‍ ഇതെല്ലാം കൂട്ടിയ യുകെയുടെ ഔദ്യോഗിക കണക്കുകള്‍ മരണസംഖ്യ കുറച്ചാണ് കാണിക്കുന്നത്.  




കൂടുതല്‍വാര്‍ത്തകള്‍.