Breaking Now

ആ റോള്‍ ഏറ്റെടുത്തിട്ട് വെറുതെ അനാവശ്യ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടല്ലോയെന്നു തോന്നി ; മണിരത്‌നം ചിത്രം ഉപേക്ഷിച്ചതിനെ കുറിച്ച് അമല പോള്‍

മണിരത്‌നം ചിത്രം പൊന്നിയിന്‍ ശെല്‍വനില്‍ അമല പോള്‍ അഭിനയിക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ നടി ചിത്രം വേണ്ടെന്നു വെച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പിന്നീട് പുറത്തു വന്നിരുന്നു.

ഇപ്പോഴിതാ മണിരത്‌നം ചിത്രം താന്‍ ഉപേക്ഷിച്ചത് എന്തുകൊണ്ടെന്ന് അടുത്തിടെ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ അമല വെളിപ്പെടുത്തുകയുണ്ടായി. എല്ലാവര്‍ക്കും എല്ലാ സിനിമയിലും അഭിനയിക്കാനാകില്ലല്ലോയെന്ന് നടി പറഞ്ഞു.

പൊന്നിയിന്‍ ശെല്‍വത്തിലെ റോളിനോട് തനിക്ക് നീതി പുലര്‍ത്താനാകുമെന്നു തോന്നിയില്ല. തന്നെക്കൊണ്ട് അഭിനയിപ്പിച്ച് കാണിക്കാന്‍ പറ്റാത്ത ഒരു റോള്‍ ഏറ്റെടുത്തിട്ട് വെറുതെ അനാവശ്യ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടല്ലോയെന്നു തോന്നിയെന്നും നടി പറയുന്നു.  മദ്രാസ് ടാക്കീസും ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ പൊന്നിയിന്‍ സെല്‍വന്‍ എന്ന കൃതിയെ ആധാരമാക്കിയാണ് മണിരത്‌നം ഈ ബിഗ് ബജറ്റ് ചിത്രം ഒരുക്കുന്നത്. ചോളസാമ്രാജ്യത്തിലെ രാജാവായിരുന്ന അരുള്‍മൊഴിവര്‍മനെ (രാജരാജ ചോളന്‍ ഒന്നാമന്‍) കുറിച്ചുള്ളതാണ് ഈ കൃതി.

 




കൂടുതല്‍വാര്‍ത്തകള്‍.