CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 20 Minutes 36 Seconds Ago
Breaking Now

നിയമവിരുദ്ധമായി ഒരു കാര്യം പൃഥ്വിരാജിന് വേണ്ടി ചെയ്തു എന്നു നാളെ സമൂഹത്തെ കൊണ്ട് പറയിപ്പിക്കുന്നതിനോട് യോജിപ്പില്ല ; മല്ലിക സുകുമാരന്‍

ജോര്‍ദാനിലുള്ള നടന്‍ പൃഥ്വിരാജും സംഘവും തീര്‍ത്തും സുരക്ഷിതര്‍ തന്നെയെന്ന് അമ്മ മല്ലിക സുകുമാരന്‍. വര്‍ക്ക് നടക്കുന്നില്ല എന്ന ബുദ്ധിമുട്ടല്ലാതെ മോന് വേറെ പ്രശ്‌നങ്ങളൊന്നുമില്ല. നമ്മുടെ അവസ്ഥ പോലെ തന്നെയാണ് അവിടെയും. അങ്ങോട്ടോ ഇങ്ങോട്ടോ യാതൊരുവിധ വാഹന സൗകര്യങ്ങളുമില്ല.

ഞാന്‍ ഒരു മെസേജ് അയച്ചതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രമന്ത്രി മുരളീധരന്‍ സര്‍ വിളിച്ചിരുന്നു. അദ്ദേഹത്തെ അറിയാം എന്നേയുള്ളൂ വലിയ പരിചയമില്ലായിരുന്നു. വിസ സംബന്ധമായോ, താമസ സംബന്ധമായോ, ഭക്ഷണ സംബന്ധമായോ യാതൊരു കുറവും വരാതെ ഞങ്ങള്‍ എല്ലാ ഏര്‍പ്പാടും ചെയ്തിട്ടുണ്ട്. അതിലൊന്നും ഒരു ടെന്‍ഷനും വേണ്ട. എന്നാണോ യാത്ര ചെയ്യാന്‍ സൗകര്യം കിട്ടുന്നത്, അന്നുവരെ അവര്‍ക്ക് ഒരു പ്രശ്‌നവും ഉണ്ടാകാതെ എംബസി വഴി എല്ലാ കാര്യങ്ങളും ചെയ്യും എന്നാണ് അദ്ദേഹം പറഞ്ഞത്.

പ്രത്യേകമായിട്ട് ഒരു പ്ലെയിനില്‍ കൊണ്ടുവരുന്നതിനെ കുറിച്ച് ചോദിച്ചിരുന്നു. സ്വാഭാവികമായിട്ടും അത് ശരിയല്ല എന്ന അഭിപ്രായമാണ് ഞാന്‍ പറഞ്ഞത്. പലയിടങ്ങളിലും നിരവധിപേര്‍ കുടുങ്ങി കിടക്കുകയാണ്. നിയമവിരുദ്ധമായി ഒരു കാര്യം പൃഥ്വിരാജിന് വേണ്ടി ചെയ്തു എന്നു നാളെ സമൂഹത്തെ കൊണ്ട് പറയിപ്പിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല'മല്ലിക സുകുമാരന്‍ കൂട്ടിച്ചേര്‍ത്തു.

 




കൂടുതല്‍വാര്‍ത്തകള്‍.