CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
44 Minutes 52 Seconds Ago
Breaking Now

കൊവിഡ് 19: കോട്ടയത്ത് ചികിത്സയിലായിരുന്ന വൃദ്ധ ദമ്പതികള്‍ വീട്ടിലേക്ക് മടങ്ങി

ഇറ്റലിയില്‍ നിന്നെത്തിയ കുടുംബാംഗങ്ങളില്‍ നിന്നുമാണ് റാന്നി സ്വദേശികളായ തോമസ്(93), മറിയാമ്മ(88) എന്നിവര്‍ക്ക് കൊറോണ ബാധിച്ചത്

കൊവിഡ് 19 ബാധയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വൃദ്ധദമ്പതികള്‍ രോഗം ഭേദമായതിനെ തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങി. ഇവരെ ചികിത്സിച്ച നഴ്‌സിനും കൊവിഡ് ബാധ സ്ഥിരകീരിച്ചിരുന്നു. ഇവരും രോഗം ഭേദമായി വീട്ടിലേക്ക മടങ്ങി

ഇറ്റലിയില്‍ നിന്നെത്തിയ കുടുംബാംഗങ്ങളില്‍ നിന്നുമാണ് റാന്നി സ്വദേശികളായ തോമസ്(93), മറിയാമ്മ(88) എന്നിവര്‍ക്ക് കൊറോണ ബാധിച്ചത്. ഇത്രയും പ്രായമേറിയ രോഗികളായിട്ടും ചികിത്സിച്ച് ഭേദപ്പെടുത്തിയത് കേരളത്തിന് അഭിമാനിക്കാനാകുന്നതാണ്. 60 വയസ്സിന് മുകളില്‍ പ്രായമുള്ള കൊവിഡ് രോഗികളെ ഹൈ റിസ്‌കിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചികിത്സയിലിരിക്കെ ഇവരുടെ നില ഒരു ഘട്ടത്തില്‍ വഷളായിരുന്നു. എന്നാല്‍ വിദഗ്ധ ചികിത്സ വഴിയും പരിചരണത്തിലൂടെയും ജീവിതത്തിലേക്ക് തിരിച്ചെത്തിക്കുകയായിരുന്നു.

 

ഇവരെ പരിചരിക്കുന്നതിനിടെയാണ് ആരോഗ്യപ്രവര്‍ത്തകക്ക് രോഗം പിടിപെട്ടത്. രോഗം ഭേദമായി മടങ്ങുന്നതില്‍ സന്തോഷമുണ്ടെന്ന് നഴ്‌സ് രേഷ്മ പ്രതികരിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.