CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes 28 Seconds Ago
Breaking Now

കൊറോണ ; ലോകത്ത് മരിച്ചവരുടെ എണ്ണം 69,418 ആയി ഉയര്‍ന്നു ; അമേരിക്കയില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചു

1,272,737 പേര്‍ക്കാണ് ലോകത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ചത്.

ലോകമഹാമാരിയായി കൊറോണ വൈറസ് പടരുമ്പോള്‍ മരിച്ചവരുടെ എണ്ണം 69,418 ആയി ഉയര്‍ന്നു. രോഗബാധിതരുടെ എണ്ണം പന്ത്രണ്ട് ലക്ഷം കടന്നു. 1,272,737 പേര്‍ക്കാണ് ലോകത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ചത്.

അമേരിക്കയില്‍ സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം മൂന്ന് ലക്ഷം കവിഞ്ഞു. രോഗബാധിതരായ രണ്ട് മലയാളികള്‍ കൂടി അമേരിക്കയില്‍ മരിച്ചു. പിറവം സ്വദേശി ഏലിയാമ്മ കുര്യാക്കോസ്, ചെങ്ങന്നൂര്‍ സ്വദേശി ഏലിയാമ്മ ജോണും ആണ് മരിച്ചത്. വൈറസ് ബാധയെ തുടര്‍ന്ന് അമേരിക്കയില്‍ മരിച്ച മലയാളികളുടെ എണ്ണം ആറായി.

ബ്രിട്ടനില്‍ 621 പേര്‍ ഒറ്റദിവസത്തിനിടെ മരിച്ചു. ഇറ്റലിയില്‍ രണ്ടാഴ്ചക്കിടെയുള്ള ഏറ്റവും കുറഞ്ഞ മരണനിരക്കും ഫ്രാന്‍സില്‍ ഒരാഴ്ചക്കിടെയുള്ള ഏറ്റവും കുറഞ്ഞ മരണനിരക്കും ഇന്നലെ രേഖപ്പെടുത്തി. ഫ്രാന്‍സില്‍ 518 പേര്‍ മരിച്ചപ്പോള്‍ ഇറ്റലിയില്‍ 525 പേരാണ് ഇന്നലെ മരിച്ചത്. മൂന്ന് ദിവസമായി മരണനിരക്ക് കുറഞ്ഞുവരുന്ന സ്‌പെയിനില്‍ ഇന്നലെ 694 പേരാണ് മരിച്ചത്.

ജര്‍മ്മനി, ഇറാന്‍, ബെല്‍ജിയം, നെതര്‍ലന്‍ഡ്‌സ് തുടങ്ങിയ രാജ്യങ്ങളിലും രോഗം വ്യാപിക്കുകയാണ്. കാനഡയില്‍ ഒരു ദിവസത്തിനിടെ മരണനിരക്കില്‍ 20 ശതമാനത്തിന്റെ വര്‍ദ്ധനയുണ്ടായി. എത്യോപ്യയിലും ഹെയ്തിലിയിലും ആദ്യ കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തെക്കന്‍ സുഡാനില്‍ ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തു.

 




കൂടുതല്‍വാര്‍ത്തകള്‍.