CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 27 Minutes 27 Seconds Ago
Breaking Now

അമേരിക്കയില്‍ നാലു മലയാളികള്‍ കൂടി മരിച്ചു ; വിദേശത്ത് മരിച്ച മലയാളികളുടെ എണ്ണം 24 ആയി

യു.എസിലെ മൊത്തം രോഗികളുടെ എണ്ണം നാല് ലക്ഷംകടന്നു.

അമേരിക്കയില്‍ കൊവിഡ് കനത്ത പ്രതിസന്ധി സൃഷ്ടിക്കുകയാണ്. നാല് മലയാളികള്‍ കൂടി കൊവിഡ് ബാധിച്ചു മരിച്ചു. ഫിലഡല്‍ഫിയയില്‍ കോഴഞ്ചേരി തെക്കേമല സ്വദേശി ലാലുപ്രതാപ് ജോസ് (64), ന്യൂയോര്‍ക്ക് ഹൈഡ് പാര്‍ക്കില്‍ തൊടുപുഴ കരിങ്കുന്നം മറിയാമ്മ മാത്യു (80), ന്യൂയോര്‍ക് റോക്‌ലാന്‍ഡില്‍ തൃശൂര്‍ സ്വദേശി ടെന്നിസണ്‍ പയ്യൂര്‍(82), ടെക്‌സസില്‍ കോഴിക്കോട് കോടഞ്ചേരി വേളംകോട് ഞാളിയത്ത് റിട്ട. ലഫ്. കമാന്‍ഡര്‍ സാബു എന്‍. ജോണിന്റെ മകന്‍ പോള്‍ (21) എന്നിവരാണ് മരിച്ചത്. ഇതോടെ, കേരളത്തിനു പുറത്ത് മരിച്ച മലയാളികള്‍ 24 ആയി.

അതേസമയം ഇന്നലെ ഫ്രാന്‍സില്‍ 1,417 പേര്‍ മരിച്ചതോടെ അവിടെ ആകെ മരണം 10,328 ആയി. ഇറ്റലി, സ്‌പെയിന്‍, യു.എസ് എന്നീ രാജ്യങ്ങളിലാണ് നേരത്തെ പതിനായിരത്തിന് മുകളില്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്. 1,970 പേരാണ് യു.എസില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത്. ന്യൂയോര്‍ക്കില്‍ മാത്രം 731 മരണമുണ്ടായിട്ടുണ്ട്. യു.എസില്‍ മൊത്തം മരിച്ചവരുടെ എണ്ണം 12,841 ആയി. 33,331 പേരില്‍ 24 മണിക്കൂറിനിടെ രോഗം എത്തിയിട്ടുണ്ട്. ഇതോടെ യു.എസിലെ മൊത്തം രോഗികളുടെ എണ്ണം നാല് ലക്ഷംകടന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.