മമ്മൂട്ടി മുന്‍കോപക്കാരനാണ് അധികമാരോടും ഇടപെടാറില്ല എന്നൊക്കെ ആക്ഷേപമുണ്ട്. ഇപ്പോഴിതാ അതേക്കുറിച്ച് കവിയൂര്‍ പൊന്നമ്മ പറയുന്നതിങ്ങനെ.പല്ലാവൂര്‍ ദേവനാരായണന്‍ സിനിമയുടെ സെറ്റില്‍ വച്ച് പുതിയ കാര്‍ എടുത്തപ്പോള്‍ ആദ്യം എന്നെ അതില്‍ കയറ്റി ഒന്ന് റൗണ്ട് അടിച്ചു. സ്‌നേഹം പുറത്തു കാണിക്കാന്‍ അറിയാത്ത ശുദ്ധനാണ് മമ്മൂട്ടി എന്നും മനുഷ്യരായാല്‍ കുറച്ചൊക്കെ സ്‌നേഹം പുറത്തു കാണിക്കണമെന്ന് താന്‍ മമ്മൂട്ടിയോട് പറഞ്ഞാല്‍ 'നിങ്ങളൊന്നു ചുമ്മാതിരിക്കുന്നുണ്ടോ' എന്ന് പറഞ്ഞു തന്നോട് ദേഷ്യപ്പെടുമെന്നും കവിയൂര്‍ പൊന്നമ്മ പറയുന്നു.
'ലാലുവിനെ പോലെ തന്നെയാണ് എനിക്ക് മമ്മൂസും. സ്‌നേഹം പുറത്ത് കാണിക്കാത്ത ഒരു സാധുവാണ് മമ്മൂസ്. എനിക്ക് ലാലുവും മമ്മൂസും ഒരു പോലെയാണ് ഒരു വ്യത്യാസവുമില്ല. .ഞാന്‍ ആദ്യം ലാലിന്റെ അമ്മയാകുന്നതിന് മുന്‍പേ മമ്മൂസിന്റെ അമ്മയായിട്ടാണ് അഭിനയിച്ചത്. ലാലിനെ പോലെ മമ്മൂസും എനിക്ക് സ്വന്തം മകനെ പോലെയാണ്' .കവിയൂര്‍ പൊന്നമ്മ പറയുന്നു