CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 9 Minutes 30 Seconds Ago
Breaking Now

വന്ദേഭാരത് മിഷന്‍ ആശ്വാസമാകുന്നു ; ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് ഇന്ന് ആറ് വിമാനങ്ങള്‍

ലണ്ടനില്‍ നിന്നുള്ള വിമാനവും മനിലയില്‍ നിന്നുള്ള വിമാനവും ഇന്ന് കൊച്ചിയിലെത്തുന്നുണ്ട്

വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി ഗള്‍ഫില്‍നിന്നു പ്രവാസികളെയുമായി ഇന്ന് കേരളത്തിലേക്ക് ആറു വിമാനങ്ങള്‍. ദുബായ്‌കൊച്ചി(ഉച്ചയ്ക്ക് പ്രാദേശികസമയം ഒരു മണി), കുവൈത്ത്തിരുവനന്തപുരം (ഉച്ചയ്ക്ക് 1.45), സലാലകോഴിക്കോട് (ഉച്ചതിരിഞ്ഞ് 3.45), റിയാദ്കണ്ണൂര്‍, മസ്‌കറ്റ്കണ്ണൂര്‍, മസ്‌കറ്റ്‌കോഴിക്കോട് എന്നിങ്ങനെയാണ് സര്‍വീസുകള്‍.

അതോടൊപ്പം ലണ്ടനില്‍ നിന്നുള്ള വിമാനവും മനിലയില്‍ നിന്നുള്ള വിമാനവും ഇന്ന് കൊച്ചിയിലെത്തുന്നുണ്ട്. ലണ്ടന്‍മുംബൈകൊച്ചി വിമാനം രാവിലെ 6.45നും മനിലമുംബൈകൊച്ചി വിമാനം രാത്രി 11.45നും എത്തും.

ഗള്‍ഫില്‍നിന്നു നാലു വിമാനങ്ങളാണ് ഇന്നലെ കേരളത്തിലേക്ക് പറന്നത്. കുവൈത്തില്‍നിന്നു കണ്ണൂരിലേക്കു പോയ വിമാനത്തില്‍ 10 കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 188 യാത്രക്കാര്‍ മടങ്ങി. ദോഹയില്‍നിന്ന് കണ്ണൂരിലേക്കുള്ള വിമാനത്തില്‍ 180തിലേറെ യാത്രക്കാരുണ്ടായിരുന്നു. റിയാദ്‌കോഴിക്കോട് വിമാനത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 152 പേര്‍ മടങ്ങി. ദമാംകൊച്ചി വിമാനത്തില്‍ 143 പേരാണ് മടങ്ങിയത്.

 




കൂടുതല്‍വാര്‍ത്തകള്‍.