CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
32 Minutes 43 Seconds Ago
Breaking Now

മാരുതി സ്വിഫ്റ്റ് വീണ്ടും മുഖംമിനുക്കുന്നു; 2020 മോഡല്‍ മാറ്റങ്ങള്‍

മൂന്നാം തലമുറ സ്വിഫ്റ്റിന്റെ മുഖംമിനുക്കി 2020 മോഡല്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് മാരുതി. ജപ്പാനില്‍ പുതിയ മോഡല്‍ സുസുക്കി ലോഞ്ച് ചെയ്തുകഴിഞ്ഞു. ഇന്ത്യയില്‍ 2020 സ്വിഫ്റ്റ് അവതരണം ഉടന്‍ പ്രതീക്ഷിക്കാം. 

പുറമെയുള്ള രൂപത്തില്‍ ബംപറിലാണ് പ്രധാന മാറ്റം വരുന്നത്. ഡിസയര്‍ ഫേസ്‌ലിഫ്റ്റിന് സമാനമായ സ്‌പോര്‍ട്ടി മാറ്റമാണ് ഇവിടെയും പ്രതീക്ഷിക്കാന്‍ കഴിയുക. മധ്യത്തില്‍ ക്രോം ബാര്‍ നല്‍കിയാകും ഈ മാറ്റം. 2020 ഡിസയറിന് സമാനമായി സ്വിഫ്റ്റില്‍ ഡുവല്‍ജെറ്റ് വേര്‍ഷനായ 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ ലഭിച്ചേക്കും. 

നിലവിലെ 83പിഎസ് പവറില്‍ നിന്നും 90പിഎസ് പവര്‍ വര്‍ദ്ധിക്കും. ഐഡില്‍ സ്റ്റോപ്പ്സ്റ്റാര്‍ട്ട് ഫീച്ചര്‍ എഞ്ചിന്റെ ശേഷിയും മെച്ചപ്പെടുത്തു. വാഹനം നിര്‍ത്തിയിടുമ്പോള്‍ എഞ്ചിന്‍ ഓഫാകുകയും, ആക്‌സിലേറ്റര്‍ പെഡല്‍ അമര്‍ത്തുമ്പോള്‍ ഓട്ടോമാറ്റിക്കായി സ്റ്റാര്‍ട്ട് ആകുന്നതുമാണ് ഈ ഫീച്ചര്‍. 

ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗ്, ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ് ആങ്കര്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സര്‍, എബിഎസ് എന്നിവ സ്വിഫ്റ്റ് നിലവില്‍ നല്‍കുന്നുണ്ട്. ഫേസ്‌ലിഫ്റ്റ് മോഡലില്‍ ഹില്‍ ലോഞ്ച് അസിസ്റ്റും, ഇലക്ട്രോണിക് സ്‌റ്റെബിലിറ്റ് കണ്‍ട്രോളും പുതുതായി എത്തിയേക്കും. 

 

 




കൂടുതല്‍വാര്‍ത്തകള്‍.