CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 59 Minutes 21 Seconds Ago
Breaking Now

കൊറോണയുടെ സാംക്രമിക ശേഷി 11 ദിവസം മാത്രം; ഇതിന് ശേഷം മറ്റുള്ളവര്‍ക്ക് രോഗം പകരാന്‍ സാധിക്കില്ല; ലക്ഷണങ്ങള്‍ കാണിക്കുന്നതിന് 2 ദിവസം മുന്‍പ് വൈറസ് പണിതുടങ്ങും; സുപ്രധാന കണ്ടെത്തലുമായി ശാസ്ത്രജ്ഞര്‍

സുപ്രധാനമായ ഈ പഠനഫലം ആശുപത്രികള്‍ക്ക് ഏറെ ഉപകാരപ്പെടുമെന്നാണ് കരുതുന്നത്

കൊറോണാവൈറസിന്റെ പകരാനുള്ള ശക്തി സംബന്ധിച്ച് ഇതുവരെ കണ്ടെത്താത്ത വിവരങ്ങള്‍ പങ്കുവെച്ച് ശാസ്ത്രജ്ഞര്‍. കൊറോണാവൈറസ് ബാധിച്ച രോഗിക്ക് 11 ദിവസങ്ങള്‍ക്ക് ശേഷം മറ്റൊരാളിലേക്ക് വൈറസിനെ പകര്‍ന്നുനല്‍കാന്‍ സാധിക്കില്ലെന്നാണ് കണ്ടെത്തല്‍. രോഗിയുടെ പരിശോധനയില്‍ പോസിറ്റീവായാല്‍ പോലും വൈറസിന്റെ വ്യാപനശേഷി ഇല്ലാതാകുന്നുവെന്ന് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി. 

രോഗലക്ഷണങ്ങള്‍ പ്രകടമാക്കുന്നതിന് രണ്ട് ദിവസം മുന്‍പ് തന്നെ ഇന്‍ഫെക്ഷന്‍ ബാധിച്ചവര്‍ വൈറസിനെ പടര്‍ത്താന്‍ തുടങ്ങിയിരിക്കുമെന്നും സിംഗപ്പൂരിലെ ഗവേഷകര്‍ പറയുന്നു. രോഗലക്ഷണങ്ങള്‍ കാണിച്ച ശേഷം ഏഴ് മുതല്‍ പത്ത് ദിവസം വരെ വൈറസ് പകരും. ഉയര്‍ന്ന ശരീരതാപവും, സാംക്രമികമായ ചുമയുമാകും ലക്ഷണങ്ങള്‍. 11 ദിവസങ്ങള്‍ക്ക് ശേഷം കൊവിഡ്-19 ഐസൊലേറ്റ് ചെയ്യുകയോ, കള്‍ച്ചര്‍ ചെയ്യുകയോ സാധ്യമല്ലെന്നാണ് ഗവേഷകരുടെ പക്ഷം. 

സിംഗപ്പൂരിലെ നാഷണല്‍ സെന്റര്‍ ഫോര്‍ ഇന്‍ഫെക്ഷ്യസ് ഡിസീസസ് & ദി അക്കാഡമി ഓഫ് മെഡിസിനാണ് ഈ പരിശോധന നടത്തിയത്. മറ്റുള്ളവരിലേക്ക് രോഗം പടരുന്നതിന്റെ തോതാണ് ഇവര്‍ പരിശോധിച്ചത്. പോസിറ്റീവായി കണ്ടെത്തിയ രോഗികള്‍ രണ്ടാഴ്ചയ്ക്ക് ശേഷം ലക്ഷണങ്ങള്‍ തുടര്‍ന്നാല്‍ പോലും വൈറസിനെ മറ്റുള്ളവരിലേക്ക് പകരാന്‍ സാധ്യമല്ലെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തി. നിലവില്‍ ശേഖരിച്ച വിവരങ്ങള്‍ പ്രകാരം കൊറോണാവൈറസിന്റെ ഇന്‍ഫെക്ഷ്യസ് കാലയളവ് ലക്ഷണങ്ങള്‍ കാണിക്കുന്നതിന് രണ്ട് ദിവസം മുന്‍പും, ലക്ഷണങ്ങള്‍ പ്രകടമാക്കിയ ശേഷം ഏഴ് മുതല്‍ പത്ത് ദിവസം വരെയുമാണ്. 

ആക്ടീവായ വൈറല്‍ റെപ്ലിക്കേഷന്‍ ആദ്യ ആഴ്ചയില്‍ തന്നെ കുറയുകയും, രോഗത്തിന്റെ രണ്ടാം ആഴ്ച സജീവമായ വൈറസ് ഇല്ലാതാകുകയും ചെയ്യുന്നതായി അവര്‍ കൂട്ടിച്ചേര്‍ത്തു. സുപ്രധാനമായ ഈ പഠനഫലം ആശുപത്രികള്‍ക്ക് ഏറെ ഉപകാരപ്പെടുമെന്നാണ് കരുതുന്നത്. പ്രത്യേകിച്ച് രോഗിയെ ഏത് ഘട്ടത്തില്‍ വീട്ടിലേക്ക് മടക്കാമെന്നതിന് ഈ കണ്ടെത്തല്‍ പുതിയ വഴിയൊരുക്കും. 




കൂടുതല്‍വാര്‍ത്തകള്‍.