CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 50 Minutes 58 Seconds Ago
Breaking Now

കൊറോണ ദുരിതത്തില്‍ വലയുന്നവര്‍ക്ക് ആശ്വാസമാകാന്‍ എക്‌സിറ്റര്‍ മലയാളി അസോസിയേഷന്‍

ലോകം മുഴുവന്‍ ദുരന്തമേകിയ കൊറോണ എന്ന മഹാമാരിയുടെ ദുരിതങ്ങളില്‍  നമ്മുടെ സമൂഹം ഇപ്പോഴും  വലയുകയാണ്. ഈ ദുരിതങ്ങള്‍ക്ക് ഇരകളും നേര്‍സാക്ഷികളുമായ തങ്ങളുടെ അംഗങ്ങള്‍ക്കോരോരുത്തര്‍ക്കും സഹായഹസ്തവുമായി എക്‌സിറ്റര്‍ മലയാളി അസ്സോസ്സിയേഷന്‍ ( ഇമ) വീണ്ടും എത്തുകയാണ്. കഴിഞ്ഞ കാലങ്ങളില്‍ ഇമയുടെ എല്ലാവിധ പ്രവര്‍ത്ത നങ്ങള്‍ക്കും സഹായമായി നിന്ന എക്‌സിറ്റര്‍ കമ്യൂണിറ്റി ടുഗതറു (ECT ) മായി ചേര്‍ന്നാണ് ഭക്ഷ്യവസ്തുക്കളുടെ ഒരു ചെറിയ കിറ്റ് ഇമ അംഗങ്ങള്‍ക്ക് നല്‍കുന്നത്. ഇമയുടെ കമ്മറ്റി മെമ്പറും ECT യുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ റോബി വര്‍ഗീസിന്റെ നേതൃത്വത്തില്‍ ചെയര്‍മാന്‍ മോഹന്‍ കുമാര്‍, പ്രസിഡന്റ് ബിജോ തോമസ്, സെക്രട്ടറി ബിജോയി വര്‍ഗീസ്, ട്രഷറര്‍ സോജ് ജയപ്രകാശ് എന്നിവരും മറ്റ് കമ്മിറ്റിയംഗങ്ങളായ ജോബി തോമസ്, ജോയി ജോണ്‍, ഡിറ്റ ജ്യൂവല്‍, തെരേസാ സാബു എന്നിവരാണ് ഇമയുടെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നത്. കൊറോണ മഹാമാരിയുടെ തുടക്കത്തില്‍ തന്നെ യുക്മയുമായി ചേര്‍ന്ന് അംഗങ്ങള്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുവാനും  മുന്‍ കരുതലുകള്‍ നടപ്പാക്കാനും ഇമയുടെ ഭാരവാഹികള്‍ ശ്രദ്ധിച്ചിരുന്നു. കൊറോണ ദുരിത ബാധിതര്‍ക്ക് ആവശ്യമായ മരുന്നുകളും ഭക്ഷ്യവസ്തുക്കളും ആവശ്യമായ സമയത്ത് എത്തിച്ചു നല്‍കിയതിനോടൊപ്പം തന്നെ ആതുര ശുശ്രൂഷ രംഗത്ത് ജോലി ചെയ്യുന്നതുള്‍പ്പെടെയുള്ള എല്ലാ കീവര്‍ക്കേഴ്‌സിനും  മോറിസണ്‍സിന്റെ വൗച്ചര്‍ നല്‍കിയതും എല്ലാവര്‍ക്കും വളരെയേറെ സഹായകമായിത്തീര്‍ന്നു. വരും കാലങ്ങളില്‍ ECT യുമായി ചേര്‍ന്ന്  അംഗങ്ങള്‍ക്ക് പ്രയോജനകരമായ കൂടുതല്‍ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് ശ്രീ. റോബി വര്‍ഗീസ് അറിയിച്ചു.

 

 

 

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.