CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 34 Minutes 54 Seconds Ago
Breaking Now

കൈയ്യടിക്കാം ഈ തിരിച്ചുവരവില്‍ ; റോയല്‍ ഹാംഷെയര്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായ റോയി ചാക്കോയും ജിന്നി വര്‍ക്കിയും മരണത്തെ മുഖാമുഖം കണ്ടവര്‍ ; 58 ദിവസം വെന്റിലേറ്ററില്‍ കിടന്ന റോയി ചാക്കോയും 29 ദിവസം ആശുപത്രിയില്‍ കിടന്ന ജിന്നിയും ഒരേ ദിവസം ആശുപത്രിവിട്ടു

ജീവിതം പോരാളികള്‍ക്ക് വേണ്ടിയുള്ളതാണെന്ന് തെളിയിച്ച് തിരിച്ചുവരുകയായിരുന്നു ഇവർ ...

യുകെ മലയാളികള്‍ ആശങ്കകളുടെ വാര്‍ത്തകളാണ് കുറച്ചു ദിവസമായി കേട്ടുകൊണ്ടേയിരിക്കുന്നത്. ആരോഗ്യവാന്മാരായി ഇരിക്കുന്നവര്‍ പെട്ടെന്ന് ആശുപത്രി വാസത്തിലേക്കും താമസിയാതെ മരണത്തിലേക്കും പോകുന്ന നിസഹായത നോക്കി നില്‍ക്കാനെ ഏവര്‍ക്കും കഴിഞ്ഞിരുന്നുള്ളൂ. യുകെയില്‍ ദിവസവും നിരവധി മരണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുമ്പോള്‍ ഈ ദുരന്തം ഏവരിലും ഒരു നിസഹായതയാണ് സമ്മാനിക്കുന്നത്. 

നിരവധി യുകെ മലയാളികളുടെ ജീവനും നഷ്ടമായി. പലരും ആരോഗ്യ മേഖലയില്‍ ജീവന്‍ നഷ്ടപ്പെട്ടേക്കാമെന്ന തിരിച്ചറിവിലും പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായവരാണ്. ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ കുടുംബാംഗങ്ങളും നല്‍കേണ്ടിവരുന്നത് വലിയ വില തന്നെയാണ്.

ദുരന്ത വാര്‍ത്തകള്‍ക്കിടയില്‍ ആശ്വാസമാകുകയാണ് ഈ യുകെ മലയാളികളുടെ ജീവിതത്തിലേക്കുള്ള തിരിച്ചുവരവ്. കാരണം ഇവര്‍ പൊരുതിയത് ദിവസങ്ങളോളമാണ്. മരണത്തിനും ജീവിതത്തിനുമിടയിലുള്ള നൂല്‍പാലത്തിലൂടെ ഇവര്‍ ജീവിതത്തിലേക്ക് നടന്നു കയറുകയായിരുന്നു. ഇങ്ങനെ രക്ഷപ്പെട്ടുവരുന്നവരും രോഗ പീഡയില്‍ ജീവിക്കുന്ന ഏവര്‍ക്കും പ്രതീക്ഷയേകുന്നവരാണ്.

റോയല്‍ ഹാംഷെയര്‍ കൗണ്ടി ഹോസ്പിറ്റലില്‍ നിന്ന് അയല്‍ക്കാരായ രണ്ടു പേര്‍ ഇന്നലെ ഒരുമിച്ച് ഡിസ്ചാര്‍ജായി. റോയിച്ചന്‍ ചാക്കോയുംജിന്നി വര്‍ക്കി (34)യുമാണ് ജീവിതം തിരിച്ചുപിടിച്ച രണ്ടുപേര്‍.

റോയി ചാക്കോ 58 ദിവസം ആശുപത്രി വെന്റിലേറ്ററിലായിരുന്നു, ജീവനു വേണ്ടി പോരുതി ...ഭാഗ്യവും പ്രാര്‍ത്ഥനയുമാണ് ഈ ജീവന്‍ തിരിച്ചുകൊണ്ടുവരാന്‍ കാരണം.

ജിന്നിയും അതീവ ഗുരുതരാവസ്ഥയിലായിരുന്നു. റോയല്‍ ഹാംഷെയര്‍ ആശുപത്രിയില്‍ നിന്ന് എഗ്മോ തെറാപ്പിയ്ക്കായി ലണ്ടന്‍ സെന്റ് തോമസ് ആശുപത്രിയിലേക്ക് മാറ്റി 9 ദിവസം ഇവിടേയും കിടന്നു. പ്രതീക്ഷകള്‍ പോലും കൈവിട്ട നിമിഷങ്ങള്‍.എന്നാല്‍ ജീവിതം പോരാളികള്‍ക്ക് വേണ്ടിയുള്ളതാണെന്ന് തെളിയിച്ച് തിരിച്ചുവരുകയായിരുന്നു ജെന്നി..

യുകെ മലയാളികള്‍ക്കിത് സന്തോഷ ദിവസമെന്ന് പറയാം. ഗുരുതരാവസ്ഥയില്‍ നിന്ന് ആരോഗ്യവാന്മാരായി തിരിച്ചെത്തിയിരിക്കുകയാണ് ഇവര്‍. രണ്ട് കുടുംബങ്ങളാണ് ദൈവ കൃപയാല്‍ ജീവിതം തിരിച്ചുപിടിച്ചത്.

അമ്പലപ്പുഴ കഞ്ഞിപ്പാടം സ്വദേശിയാണ് റോയിച്ചന്‍ ചാക്കോ. പ്രൈവറ്റ് ഫിനാന്‍സ് കമ്പനിയിലാണ് ജോലി ചെയ്യുന്നത്. ഭാര്യ ലിജി ഹാംഷെയര്‍ കൗണ്ടി കൗണ്‍സിലിന്റെ കെയര്‍ഹോമില്‍ നഴ്‌സാണ്. അന്നു(13), ഗ്രേസ് (7) എന്നിവര്‍ മക്കളാണ്.

ജിന്നി അങ്കമാലി മേക്കാട് സ്വദേശിയാണ്. പിആന്‌ഡോ ക്രൂയിസ് കമ്പിനിയില്‍ ടെക്‌നിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ഐടി പ്രൊഫഷണലാണ് 

ഭാര്യ സാറാ ജിന്നി കെയര്‍ ഹോമില്‍ നഴ്‌സാണ്, മകള്‍ ജെന്നിഫര്‍ (6) .

നഴ്‌സുമാരുടെ കുടുംബവും വലിയ വെല്ലുവിളികളാണ് സ്വീകരിക്കുന്നത്. ഏതായാലും ജീവിതം തിരിച്ചുപിടിച്ച രണ്ടു പേരേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുകയാണ് മലയാളി സംഘടനകള്‍. 

 

 




കൂടുതല്‍വാര്‍ത്തകള്‍.