CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 37 Minutes 52 Seconds Ago
Breaking Now

ഇന്ത്യയില്‍ രണ്ട് ലക്ഷത്തോടടുത്ത് കൊവിഡ് കേസുകള്‍ ; 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 8171 കേസുകള്‍

മഹാരാഷ്ട്രയും ഡല്‍ഹിയും ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ രോഗികളുടെ എണ്ണം ഉയരുകയാണ്.

ഇന്ത്യയില്‍ രണ്ട് ലക്ഷത്തോടടുത്ത് കൊവിഡ് കേസുകള്‍. 1,98,706 പേര്‍ക്കാണ് ഇതുവരെ ഇന്ത്യയില്‍ കൊവിഡ് ബാധിച്ചത്. 24 മണിക്കൂറിനിടെ മാത്രം രാജ്യത്ത് 8171 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. 204 പേരാണ് മരണപ്പെട്ടത്. 5598 പേരാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. 1,98,706 കേസുകളില്‍ 95,526 പേര്‍ക്ക് രോഗം ഭേദമായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്രയും ഡല്‍ഹിയും ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ രോഗികളുടെ എണ്ണം ഉയരുകയാണ്. ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ ഇരുപതിനായിരം കവിഞ്ഞു. മഹാരാഷ്ട്രയില്‍ 70000 പേര്‍ക്കാണ് രോഗം ബാധിച്ചത്..

അതേസമയം ലോകത്ത് കൊവിഡ് രോഗികള്‍ 63,61,000 കടന്നു. ആകെ മരിച്ചവരുടെ എണ്ണം 3,77,148 ആയി. 3,009 പേര്‍ 24 മണിക്കൂറിനിടെ മരിച്ചു. ഏറ്റവും കൂടുതല്‍ രോഗികളുള്ളത് അമേരിക്കയിലാണ്. പതിനെട്ടര ലക്ഷത്തിലധികം പേര്‍ക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇവിടെ ആകെ മരണം 1,06,921 ആയി.

അമേരിക്കയില്‍ പുതിയതായി 21,000 കൊവിഡ് കേസുകളും 700ല്‍ അധികം മരണവും റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ബ്രസീലിലും റഷ്യയിലും വൈറസ് വ്യാപനത്തില്‍ കുറവില്ല. ബ്രസീലില്‍ 24 മണിക്കൂറിനിടെ, ഏഴുന്നൂറില്‍ അധികം പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇവിടുത്തെ ആകെ കൊവിഡ് മരണം 30,046 ആയി.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.