CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes 8 Seconds Ago
Breaking Now

സുവാറ ഓണ്‍ലൈന്‍ ബൈബിള്‍ ക്വിസ് മത്സരങ്ങളുടെ ആദ്യ റൗണ്ടിലെ രണ്ടാമത്തെ മത്സരം ഇന്ന് നടക്കും

പ്രെസ്റ്റന്‍ .ഗ്രേറ്റ് ബ്രിട്ടന്‍ സിറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ നടത്തുന്ന സുവാറ ഓണ്‍ലൈന്‍ ബൈബിള്‍ ക്വിസ് മത്സരങ്ങളുടെ ആദ്യ റൗണ്ടിലെ രണ്ടാമത്തെ മത്സരം ഇന്ന് നടക്കും . മത്സരത്തില്‍ പങ്കെടുക്കുന്നതിനുള്ള ലിങ്ക് കുട്ടികള്‍ക്ക് അവരുടെ രജിസ്റ്റേര്‍ഡ് ഈമെയിലില്‍ ഇതിനോടകം അയച്ചിട്ടുണ്ട് . ഓരോ മത്സരങ്ങള്‍ക്കും ബൈബിള്‍ അപ്പോസ്റ്റലേറ്റില്‍ നിന്നും അയച്ചുതരുന്ന പുതിയ ലിങ്ക് ആണ് ഉപയോഗിക്കേണ്ടത്  . മൂന്ന് ആഴ്ചകളിയിട്ടാണ് ആദ്യ റൗണ്ട് മത്സരങ്ങള്‍ നടത്തുന്നത്  .  ആദ്യ റൗണ്ടിലെ എല്ലാ  മത്സരങ്ങളുടെയും മാര്‍ക്കുകള്‍ കൂട്ടിയതിനുശേഷം അതില്‍ നിന്നും ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടുന്ന എഴുപത്തിയഞ്ചു ശതമാനം കുട്ടികള്‍ രണ്ടാമത്തെ റൗണ്ടിലേക്കുള്ള മത്സരങ്ങള്‍ക്ക് യോഗ്യത നേടും .എല്ലാ ശനിയാഴ്ചകളിലുമായിരിക്കും മത്സരങ്ങള്‍ നടത്തുക . മൂന്നു റൗണ്ടുകളിലായി നടത്തുന്ന മത്സരങ്ങളുടെ ഫൈനല്‍ മത്സരം ഓഗസ്റ്റ് ഇരുപത്തിയൊമ്പതാം തിയതി നടത്തും. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ ബൈബിള്‍ അപ്പോസ്റ്റലേറ്റ് ആണ് സുവാറ ബൈബിള്‍ ക്വിസ് മത്സരങ്ങള്‍ രൂപതയിലെ മതപഠന കുട്ടികള്‍ക്കായി സംഘടിപ്പിച്ചിരിക്കുന്നത്. സുവാറ  ബൈബിള്‍ ക്വിസ് പഠന മത്സരത്തിലൂടെ  കുട്ടികളെ ദൈവത്തിലും ദൈവ വചനത്തിലും ഉറപ്പുള്ളവരാക്കുവാന്‍ സാധിക്കുന്നു. ഭൂമിയില്‍ അവതരിച്ച ദൈവവചനം , സദ്‌വാര്‍ത്ത  പുതു തലമുറയിലൂടെ ഗ്രേറ്റ് ബ്രിട്ടനിലും ലോകം മുഴുവനിലും വളരട്ടെ. സുവാറ ബൈബിള്‍ ക്വിസ് മത്സരങ്ങള്‍ക്കായി കുട്ടികള്‍ പഠിക്കേണ്ട  ഓരോ ആഴ്ചത്തേയും ബൈബിള്‍ പഠന ഭാഗങ്ങളും മത്സരങ്ങളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും  വെബ്‌സൈറ്റില്‍ കൊടുത്തിട്ടുണ്ട് . കൂടുതല്‍ വിവരങ്ങള്‍ക്കായി ബൈബിള്‍ അപ്പൊസ്തലേറ്റുമായി ബന്ധപ്പെടുകയോ  വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യണമെന്ന്  ബൈബിള്‍ ക്വിസ് പി ആര്‍ ഓ ജിമ്മിച്ചന്‍ ജോര്‍ജ് അറിയിച്ചു . .

 

for more details click the below link 

http://smegbbiblekalotsavam.com/?page_id=595

 

ഷൈമോന്‍ തോട്ടുങ്കല്‍

 




കൂടുതല്‍വാര്‍ത്തകള്‍.