CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
53 Minutes 43 Seconds Ago
Breaking Now

യുകെകെസിഎ ബ്രിസ്റ്റോള്‍ യൂണിറ്റിന് നവ നേതൃത്വം ; ജോജിമോന്‍ കുര്യാക്കോസ് പ്രസിഡന്റും സെക്രട്ടറിയായി ഗ്രേയ്‌സണ്‍ ചുമ്മാറും തിരഞ്ഞെടുക്കപ്പെട്ടു

ബ്രിസ്‌റ്റോള്‍ ക്‌നാനായ കാത്തലിക് സമൂഹത്തെ നയിക്കുന്നതിനായി ജോജിമോന്‍ കുര്യാക്കോസിന്റെ നേതൃത്വത്തിലുള്ള 2020-21 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

യുകെകെസിഎയുടെ പ്രഥമ യൂണിറ്റുകളിലൊന്നായ  ബ്രിസ്‌റ്റോള്‍ ക്‌നാനായ കാത്തലിക് സമൂഹത്തെ നയിക്കുന്നതിനായി ജോജിമോന്‍ കുര്യാക്കോസിന്റെ നേതൃത്വത്തിലുള്ള 2020-21 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ബ്രിസ്റ്റോള്‍ ക്‌നാനായ സമൂഹത്തിന്റെ കെട്ടുറപ്പും കൂട്ടായ്മയും ഊട്ടിയുറപ്പിക്കുന്നതിനായി പുതിയ ഭാരവാഹികളുടെ നേതൃത്വത്തില്‍ പുതു വര്‍ഷങ്ങളിലേക്കുള്ള വ്യക്തമായ കര്‍മ്മ പരിപാടികള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.

യുകെകെസിഎ എന്ന യൂറോപ്പിലെ ഏറ്റവും വലിയ പ്രവാസി സംഘടനയുടെ വളര്‍ച്ചയില്‍ എല്ലായ്‌പ്പോഴും നിര്‍ണ്ണായക പങ്കുവഹിച്ച ബ്രിസ്റ്റോള്‍ സമൂഹം യുകെകെസിഎയുടെ നിരവധി പ്രവര്‍ത്തനങ്ങളില്‍ എന്നും തോളോട് തോള്‍ ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. നിരവധി നേതാക്കന്മാരെ സംഭാവന ചെയ്തിട്ടുള്ള ബ്രിസ്റ്റോള്‍ ക്‌നാനായ സമൂഹം മുമ്പോട്ടുള്ള പ്രവര്‍ത്തനത്തില്‍ യുവജനങ്ങളെ കാര്യക്ഷമമായി സമുദായ പ്രവര്‍ത്തനത്തിലും ആത്മീയ കാര്യങ്ങളിലും പങ്കെടുപ്പിച്ച് നേതൃത്വത്തിലേക്ക് നയിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കുന്നത്. പടിയിറങ്ങുന്ന ഭാരവാഹികള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദിയും അറിയിക്കുന്നു.




കൂടുതല്‍വാര്‍ത്തകള്‍.