CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 48 Minutes 42 Seconds Ago
Breaking Now

WE SHALL OVERCOME ഈ ആഴ്ചയിലെ മ്യൂസിക്കല്‍ ലൈവ് പരിപാടികളില്‍ ആലാപ് മ്യൂസിക് ബാന്‍ഡും, വിധിയെ തോല്‍പ്പിച്ചു സ്വന്തം കണ്ണുകളില്‍ സംഗീതത്തിന്റെ പ്രകാശം പരത്തുന്ന ഇര്‍വിന്‍ വിക്ടോറിയയും, മലയാളികളുടെ സ്വന്തം ടീനു ടെലെന്‍സും പിന്നെ ഒന്നും ഒന്നും മൂന്നിലെ ലിജോ ലീനോസും

മനസ്സിനു കുളിര്‍മ്മയേകുന്ന മനോഹരങ്ങളായ സംഗീത വിരുന്നുകള്‍ കൊണ്ടു കൂടുതല്‍ പ്രേക്ഷക ശ്രെദ്ധനേടുകയാണ്  കലാഭവന്‍ ലണ്ടന്‍ യുകെയില്‍ നിന്നും ഓര്‍ഗനൈസ് ചെയ്യുന്ന  WE SHALL OVERCOME എന്നഫേസ്ബുക് ലൈവ് ക്യാമ്പയിന്‍ .ഇന്ന് വെള്ളിയാഴ്ച്ച വൈകുന്നേരം അഞ്ച് മണിക്ക് പ്രേക്ഷകര്‍ക്ക് ഒരു പുതു പുത്തന്‍ സംഗീത അനുഭവവുമായി അയര്‍ലണ്ടിന്റെ തലസ്ഥാനമായ ഡബ്ലിനില്‍ നിന്നും'ആലാപ്' ഇന്ത്യന്‍ മ്യൂസിക് ബാന്‍ഡ് 'WE SHALL OVERCOME മ്യൂസിക്കല്‍ ലൈവില്‍  സംഗീത വിരുന്ന്ഒരുക്കുന്നു.

അയര്‍ലണ്ടിലെ ഡബ്ലിന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രശസ്തമായ ഇന്ത്യന്‍ മ്യൂസിക് ബാന്‍ഡാണ്ആലാപ്. യുകെയിലും അയര്‍ലണ്ടിലും അനവധി വേദികളില്‍ ആലാപ് മ്യൂസിക് ബാന്‍ഡ് സംഗീത പരിപാടികള്‍അവതരിപ്പിച്ചു വരുന്നു. ഗായികയും സംഗീത അധ്യാപികയുമായ മംഗളാ രാജേഷ്, ഗായിക അപര്‍ണ്ണ സൂരജ്, സിദ്ധാര്‍ഥ് ജയകൃഷ്ണന്‍, ഷൈജൂ ജേക്കബ്, ബ്രൗണ്‍ ബാബു, ശ്യാം എസാദ് തുടങ്ങിയവരാണ് ആലാപ് മ്യൂസിക്ബാന്‍ഡിലൂടെ നമ്മുടെ മുന്നില്‍ ലൈവില്‍ വരുന്നത്. വെള്ളിയാഴ്ച വൈകുന്നേരം യുകെ സമയം അഞ്ചുമണിക്ക്(ഇന്ത്യന്‍ സമയം 9:30 പിഎം) WE SHALL OVERCOME ഫേസ്ബുക് പേജില്‍ ലൈവ് ലഭ്യമാകും.വളരെവ്യത്യസ്തമായ ഒരു സംഗീത വിരുന്നായിരിക്കും ആലാപ് മ്യൂസിക് ബാന്‍ഡ് നമ്മുക്ക് സമ്മാനിക്കുക 

ശനിയാഴ്ച്ച : ഇര്‍വിന്‍ വിക്ടോറിയ (വിജയ് ടീവി സൂപ്പര്‍ സിംഗര്‍ ഫെയിം )

 

നമ്മുടെ ജീവിതത്തില്‍ മറ്റുള്ളവരെക്കാള്‍ നമ്മുക്ക് എത്രമാത്രം അവസരങ്ങളും കഴിവുകളും അനുഗ്രഹങ്ങളുംലഭിച്ചിട്ടുണ്ട് എന്നതിലപ്പുറം  നമുക്കുള്ള കുറവുകളെക്കുറിച്ചും ഇല്ലായ്മ്മകളെക്കുറിച്ചും ചിന്തിച്ചുംഅതിനെക്കുറിച്ചു പരാതിപ്പെട്ടും ജീവിതം തള്ളിനീക്കുന്നവരാണ് നമ്മളില്‍ പലരും . WE SHALL OVERCOME എന്ന ഫേസ്ബുക് ലൈവ് പരിപാടിയില്‍ നിരവധി കഴിവുറ്റ പ്രശസ്തരായ  കലാകാരന്മാരാണ് പെര്‍ഫോമന്‍സ്‌കാഴ്ചവെച്ചിട്ടുള്ളത്,WE SHALL OVERCOME എന്ന ക്യാമ്പയിന്‍ കൊണ്ട് ലക്ഷ്യം വെക്കുന്നത് തന്നെപ്രതിസന്ധികളെ തരണം ചെയ്തു ജീവിതത്തില്‍ വിജയം നേടാനുള്ള ഒരു പോസിറ്റീവ് എനര്‍ജി സമൂഹത്തില്‍സൃഷ്ടിക്കുക എന്നതാണ് . 

 

ഏപ്രില്‍ 27 ശനിയാഴ്ച്ച WE SHALL OVERCOME മ്യൂസിക്കല്‍ ലൈവില്‍ വരുന്നത്, തന്റെ ഇച്ഛാ ശക്തി കൊണ്ടുംകഠിന പരിശ്രമം കൊണ്ടും സ്വന്തം ഇല്ലായ്മ്മകളെയും കുറവുകളേയും  തരണം ചെയ്ത് ജീവിതത്തില്‍ വിജയംവരിച്ച 'ഇര്‍വിന്‍ വിക്ടോറിയ' എന്ന ചെറുപ്പക്കാരനായ ഒരു ഗായകനാണ്. തമിഴ്‌നാട് സ്വദേശിയായ ഇര്‍വിന്‍വിക്ടോറിയ കുട്ടിക്കാലം തൊട്ടുതന്നെ സംഗീതത്തോട് അഗാധമായ അടുപ്പം കാണിച്ചിരുന്നു. ജന്മനാഉണ്ടായിരുന്ന തന്റെ കണ്ണിലെ ഇരുട്ടിനെ സംഗീതത്തിലൂടെ സമൂഹത്തില്‍ വെളിച്ചമാക്കി മാറ്റിയ ഒരു ജീവിതപോരാളിയാണ് ഇര്‍വിന്‍ വിക്ടോറിയ. വിജയ് ടീവിയിലെ സൂപ്പര്‍ സിംഗര്‍ സീസണ്‍ 5 കോണ്ടസ്റ്റിലെ പത്തു ടോപ്‌ടെന്‍ സിംഗേഴ്‌സില്‍ ഒരാളായിരുന്നു ഇര്‍വിന്‍. ഒരു വലിയ ഗായകന്‍ എന്നതിലുപരി ഒരു നല്ല കീബോര്‍ഡിസ്റ്റ്കൂടിയാണ് ഇര്‍വിന്‍. ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ഉന്നത ബിരുദം നേടിയതിനു ശേഷം ഡോക്ടറേറ്റ്‌നേടാനുള്ള പരിശ്രമത്തിലാണ് ഇപ്പോള്‍ ഇര്‍വിന്‍. ഇതുവരെ ആയിരത്തോളം വേദികളില്‍ ഇര്‍വിന്‍ പെര്‍ഫോംചെയ്തു കഴിഞ്ഞു. ഇര്‍വിനെ പോലെ സ്വന്തം ജീവിതത്തിലെ പ്രതിസന്ധികളോട് യുദ്ധം ചെയ്ത് ജീവിത വിജയംകൈവരിച്ചവരെ ലോകത്തിന്റെ മുന്‍പില്‍ കൊണ്ടുവരാന്‍ നമ്മുക്ക് ബാധ്യതയുണ്ട് . ഇര്‍വിന്‍ വിക്ടോറിയ എന്നസംഗീതത്തിലൂടെ ജീവിത വിജയം വരിച്ച പോരാളിയെ പിന്തുണക്കാന്‍ നിങ്ങളെല്ലാവരും ഉണ്ടാകുമെന്നുവിശ്വസിക്കുന്നു, ഇര്‍വിന്‍ വിക്ടോറിയയുടെ തമിഴ്, ഹിന്ദി, മലയാള സംഗീത വിരുന്നിനായി 

 

ശനിയാഴ്ച ഉച്ചകഴിഞ്ഞ് യുകെ സമയം 2 മണിക്ക് കാത്തിരിക്കുക ഒപ്പം ഇര്‍വിന്റെ കീബോര്‍ഡ് പെര്‍ഫോമന്‍സും. 

ഞായറാഴ്ച്ച : ടീനു ടെലെന്‍സ് & ലിജോ ലീനോസ് 

ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് യുകെ സമയം 2 മണിക്ക് (ഇന്ത്യന്‍ സമയം 6:30പിഎം)സ്‌പെഷ്യല്‍ ലൈവില്‍ നമ്മുടെഇഷ്ടഗാനങ്ങളുമായി എത്തുന്നത് പ്രശസ്ത പിന്നണി ഗായിക ടീനു ടെലെന്‍സ് ആണ്. ഏഷ്യാനെറ്റ് സ്റ്റാര്‍ സിംഗര്‍പരിപാടിയിലൂടെ മലയാളികളുടെ മനസ്സിലേക്ക് കുടിയേറിയ ടീനു, യുകെയിലുള്‍പ്പെടെ അനവധി വിദേശരാജ്യങ്ങളില്‍ സ്റ്റേജ് ഷോകള്‍ അവതരിപ്പിച്ചിട്ടുണ്ട്. ടീനു ടെലെന്‍സിനോടൊപ്പം പ്രശസ്ത കീബോര്‍ഡിസ്റ്റായലിജോ ലീനോസും (മഴവില്‍ മനോരമ ഒന്നും ഒന്നും മൂന്ന് ഫെയിം ) കൂടി ചേരുമ്പോള്‍  സംഗതി പൊടിപൂരം. കൊച്ചിയിലെ പ്രശസ്തമായ റിയാന്‍ റെക്കോര്‍ഡിങ് സ്റ്റുഡിയോയില്‍ നിന്നായിരിക്കും ഇവര്‍ രണ്ടു പേരുംലൈവില്‍ വരുന്നത് . തീര്‍ച്ചയായും ഒരു പ്രൊഫഷണല്‍ സൗണ്ട് എഫക്ടില്‍ നമ്മുക്ക് ഒരു അടിപൊളി സംഗീതപരിപാടി ആസ്വദിക്കാം .

ഈ ആഴ്ചയിലേയും തുടര്‍ന്നുള്ള ആഴ്ചകളിലെയും WE SHALL OVERCOME സംഗീത പരിപാടികള്‍ആസ്വദിക്കാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക 

 

https://www.facebook.com/WeShallOvercome100390318290703/

 

 

 




കൂടുതല്‍വാര്‍ത്തകള്‍.