CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 45 Minutes 14 Seconds Ago
Breaking Now

കൊറോണ തകര്‍ത്തത് 3.8 മില്ല്യണ്‍ ആളുകളുടെ ജീവിതം; ബ്രിട്ടനില്‍ തൊഴിലില്ലായ്മ 1980-കളിലേക്ക് മടങ്ങുമെന്ന് മുന്നറിയിപ്പ്; ലോക്ക്ഡൗണ്‍ ഇളവുകള്‍ രക്ഷപ്പെടുത്തുമോ? 100 പേര്‍ കൂടി കൊവിഡ്-19 ഇരകളായി; ആശങ്കയും, പ്രതീക്ഷയുമായി യുകെ

2008 സാമ്പത്തിക പ്രതിസന്ധിയില്‍ ഡേവിഡ് കാമറൂണ്‍ നടപ്പാക്കിയ ചെലവ് ചുരുക്കല്‍ നയങ്ങള്‍ പൂര്‍ണ്ണമായി ഒഴിവാക്കുമെന്ന സൂചനയാണ് ബോറിസ് പങ്കുവെയ്ക്കുന്നത്

കൊറോണാവൈറസ് ലോക്ക്ഡൗണ്‍ മൂലം ബ്രിട്ടനിലെ തൊഴിലില്ലായ്മ നിരക്ക് 1980-കളിലേതിന് സമാനമായി ഉയരുമെന്ന് മുന്നറിയിപ്പ്. സര്‍ക്കാരിന്റെ പിന്തുണയോടെ ശമ്പളം ലഭിക്കുന്നവരുടെ എണ്ണം 3.8 മില്ല്യണായി ഉയരുമെന്നാണ് കരുതുന്നത്. ബുദ്ധിമുട്ടിലായ ബിസിനസ്സുകളെ സഹായിക്കാന്‍ മന്ത്രിമാര്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യണമെന്ന് ലേബര്‍ ആവശ്യപ്പെട്ടു. നിലവിലെ തൊഴിലില്ലായ്മ നിരക്കായ 2.8 മില്ല്യണിലേക്ക് ഒരു മില്ല്യണ്‍ ആളുകള്‍ കൂടി വന്നുചേരുമെന്നാണ് ഹൗസ് ഓഫ് കോമണ്‍സ് ലൈബ്രറി കണക്കുകള്‍ വ്യക്തമാക്കുന്നത്. 

1984-ല്‍ യുകെയിലെ തൊഴിലില്ലായ്മ 3.3 മില്ല്യണിലേക്ക് കുതിച്ചിരുന്നു. ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയെ രക്ഷിക്കാന്‍ ബില്ല്യണ്‍ കണക്കിന് പൗണ്ട് ഇറക്കുമെന്നാണ് ബോറിസ് ജോണ്‍സണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ ഹോസ്പിറ്റലുകള്‍, സ്‌കൂളുകള്‍, ഹൗസിംഗ് വികസനം, റോഡുകള്‍, റെയില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊജക്ടുകള്‍ എന്നിവയാണ് പ്രധാനമന്ത്രി വാഗ്ദാനം ചെയ്യുന്നത്. ഇതുവഴി തൊഴില്‍ മാര്‍ക്കറ്റില്‍ ജോലി നഷ്ടമായവര്‍ക്ക് അവസരം ഗ്യാരണ്ടി നല്‍കി ജോലികള്‍ രക്ഷപ്പെടുത്തുകയാണ് ഉദ്ദേശം. 

2008 സാമ്പത്തിക പ്രതിസന്ധിയില്‍ ഡേവിഡ് കാമറൂണ്‍ നടപ്പാക്കിയ ചെലവ് ചുരുക്കല്‍ നയങ്ങള്‍ പൂര്‍ണ്ണമായി ഒഴിവാക്കുമെന്ന സൂചനയാണ് ഡെയ്‌ലി മെയിലിന് നല്‍കിയ അഭിമുഖത്തില്‍ ബോറിസ് പങ്കുവെയ്ക്കുന്നത്. ചൊവ്വാഴ്ച ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ നടത്തും. കൂടാതെ ചാന്‍സലര്‍ ഋഷി സുനാക് വിശദമായ സാമ്പത്തിക പ്രഖ്യാപനങ്ങള്‍ അറിയിക്കും. ഉയര്‍ന്ന മേന്മയുള്ള ഇന്‍ഫ്രാസ്ട്രക്ചര്‍ വികസനം വേഗത്തില്‍ സാധ്യമാക്കാനാണ് സുനാക് പദ്ധതിയിടുന്നത്. 

100 പേരുടെ കൊറോണ മരണങ്ങളാണ് ബ്രിട്ടന്‍ ശനിയാഴ്ച സ്ഥിരീകരിച്ചത്. ശനിയാഴ്ച കണക്കുകളില്‍ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ലോക്ക്ഡൗണ്‍ ഇളവുകള്‍ നടപ്പാക്കാന്‍ ഒരുങ്ങുന്ന ഘട്ടത്തില്‍ ആശങ്കകള്‍ക്ക് അല്‍പ്പം ആശ്വാസമാകുകയാണ് ഈ കണക്കുകള്‍. യുകെയിലെ കൊവിഡ്-19 മരണസംഖ്യ 43,514 എത്തിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറില്‍ 890 പേര്‍ക്ക് കൂടി വൈറസ് സ്ഥിരീകരിച്ചു. ഒഎന്‍എസ് കണക്കുകള്‍ പ്രകാരം ഇംഗ്ലണ്ടില്‍ മാത്രം ദിവസേന 3000 പേര്‍ക്ക് കൊവിഡ് പിടിപെടുന്നുവെന്നാണ് പ്രവചനം. 




കൂടുതല്‍വാര്‍ത്തകള്‍.