CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 57 Minutes 22 Seconds Ago
Breaking Now

ഇന്ത്യയോട് ആരും കളിക്കാന്‍ നില്‍ക്കേണ്ട; ഈ സൈനികരാണ് ഇന്ത്യയുടെ ശക്തി; ചൈനയ്‌ക്കെതിരെ ശക്തമായ ഭാഷയുമായി പ്രധാനമന്ത്രിയുടെ മന്‍ കീ ബാത്ത്

രാജ്യത്തിനായി ജീവത്യാഗം ചെയ്ത സൈനികരുടെ കുടുംബങ്ങള്‍ പ്രകടിപ്പിക്കുന്ന അഭിമാനമാണ് ഇന്ത്യയുടെ യഥാര്‍ത്ഥ ശക്തി

കൊറോണാവൈറസ് മഹാമാരിക്കിടയില്‍ പരസ്പര സാഹോദര്യത്തിന് പുറമെ തങ്ങളുടെ അതിര്‍ത്തിയും, പരമാധികാരവും സംരക്ഷിക്കാനുള്ള ഉത്തരവാദിത്വവും ഇന്ത്യ  ലോകത്തിന് മുന്നില്‍ പ്രകടിപ്പിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. റേഡിയോ പരിപാടിയായ മന്‍ കീ ബാത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് ചൈനയ്‌ക്കെതിരെ ശക്തമായ ഭാഷയില്‍ പ്രധാനമന്ത്രി സംസാരിച്ചത്. 

'അതിര്‍ത്തികള്‍ ലംഘിക്കാന്‍ ശ്രമിച്ചവര്‍ക്ക് ലഡാക്കില്‍ തക്കതായ മറുപടി നല്‍കിയിട്ടുണ്ട്. ഇന്ത്യക്ക് സൗഹൃദം നിലനിര്‍ത്തേണ്ടത് എങ്ങിനെയെന്ന് അറിയാം. അതിനൊപ്പം ഒരാളുടെ കണ്ണില്‍ നോക്കി അര്‍ഹമായ മറുപടിയും നല്‍കാന്‍ സാധിക്കും. ഇന്ത്യയുടെ അഭിമാനം ഹനിക്കുന്ന ഒരു പ്രവൃത്തിയും നടത്താന്‍ അനുവദിക്കില്ലെന്ന് നമ്മുടെ ധീര സൈനികര്‍ തെളിയിച്ച് കഴിഞ്ഞു', പ്രധാനമന്ത്രി വ്യക്തമാക്കി. 

ജൂണ്‍ 15ന് ഈസ്റ്റ് ലഡാക്കിലെ ഗാല്‍വന്‍ താഴ്‌വരയില്‍ ഇന്ത്യന്‍ സൈനികരും, ചൈനീസ് സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലിനെക്കുറിച്ചാണ് പ്രധാനമന്ത്രി മോദി ഈ പരാമര്‍ശനം നടത്തിയത്. ബിഹാര്‍ റജിമെന്റ് കമ്മാന്‍ഡിംഗ് ഓഫീസര്‍ ഉള്‍പ്പെടെ 20 ഇന്ത്യന്‍ സൈനികരാണ് അവിടെ കൊല്ലപ്പെട്ടത്. 

രാജ്യത്തിനായി ജീവത്യാഗം ചെയ്ത സൈനികരുടെ കുടുംബങ്ങള്‍ പ്രകടിപ്പിക്കുന്ന അഭിമാനമാണ് ഇന്ത്യയുടെ യഥാര്‍ത്ഥ ശക്തി. ഇന്ത്യ ധീരന്‍മാരായ രക്തസാക്ഷികള്‍ക്ക് മുന്നില്‍ തലകുനിക്കുന്നു. അവരാണ് ഇന്ത്യയെ സുരക്ഷിതരാക്കിയത്. അവരുടെ ധൈര്യം എന്നും സ്മരിക്കപ്പെടും, പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. 




കൂടുതല്‍വാര്‍ത്തകള്‍.