CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 40 Minutes 5 Seconds Ago
Breaking Now

ഹരിപ്പാട് മത്സ്യത്തൊഴിലാളി ഗ്രാമത്തില്‍ സമീക്ഷയുടെ കരുതല്‍ ; നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് ടീവീ സെറ്റുകള്‍ കൈമാറി

സമീക്ഷ യുകെ DYFI യുമായി സഹകരിച്ചു നടത്തിയ ടി വി ചലഞ്ചിലൂടെ സ്വരൂപിച്ച ടിവികളില്‍ നിന്നാണ് 10 ടിവികള്‍ ചിങ്ങോലി ചൂരവിള UP സ്‌കൂളിലെ കുട്ടികള്‍ക്ക് കൈമാറിയത്

ഹരിപ്പാടിനടുത്തുള്ള  ചിങ്ങോലി ചൂരവിള UP സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ പഠനസ്വപ്നങ്ങള്‍ കരുതലായി സമീക്ഷ യുകെ. വറുതിയിലായ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ 10 വിദ്യാര്‍ത്ഥികളുടെ പഠനസ്വപ്നങ്ങള്‍ക്കാണ് സമീക്ഷ യുകെ നടത്തിയ ടീവീ ചലഞ്ചു തുണയായത്  

സമീക്ഷ യുകെ DYFI യുമായി സഹകരിച്ചു നടത്തിയ ടി വി ചലഞ്ചിലൂടെ സ്വരൂപിച്ച ടിവികളില്‍ നിന്നാണ് 10 ടിവികള്‍  ചിങ്ങോലി ചൂരവിള UP സ്‌കൂളിലെ കുട്ടികള്‍ക്ക് കൈമാറിയത് . സ്‌കൂള്‍ ചെയര്‍മാന്‍ ടി കെ ദേവകുമാര്‍ Ex MLA യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ DYFI ജില്ലാ സെക്രട്ടറി ആര്‍ രാഹുല്‍ ഉദഘാടനം നടത്തി. പൊതു സാമൂഹ്യ രംഗത്തെ പ്രമുഖര്‍ യോഗത്തില്‍ പങ്കെടുത്തു.

ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങിയത് മുതല്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലെ സൗകര്യങ്ങള്‍ ഉപയോഗിച്ചാണ് ഈ കുട്ടികള്‍ പഠനം നടത്തിയിരുന്നത്. ഇന്ന് മുതല്‍ തങ്ങളുടെ വീട്ടിലും ഈ സൗകര്യം ഉണ്ടാവും എന്നത് കുട്ടികളെ തെല്ലൊന്നുമല്ല ആഹ്‌ളാദിപ്പിച്ചത് . 

സമീക്ഷയുടെയും DYFI യുടെയും സഹായം നിര്‍ധന കുടുംബങ്ങളില്‍ നിന്നുള്ള ഈ  കുട്ടികള്‍ക്ക് ഒരു അനുഗ്രഹമായെന്നു സ്‌കൂളിലെ അധ്യാപകരും രക്ഷിതാക്കളും പറഞ്ഞു. ഇതുപോലുള്ള സാമൂഹ്യപ്രതിബദ്ധതയുള്ള പ്രവര്‍ത്തികള്‍ നടത്തുന്നതില്‍ സമീക്ഷ യുകെ യും DYFI യും നാടിനു മാതൃകയാണെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു .

 

വാര്‍ത്ത; ബിജു ഗോപിനാഥ്.

 




കൂടുതല്‍വാര്‍ത്തകള്‍.