CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 7 Minutes 36 Seconds Ago
Breaking Now

ലോകത്ത് കോവിഡ് രോഗബാധയേറ്റവരുടെ എണ്ണം ഒന്നേക്കാല്‍ കോടിയിലേക്ക്

ബ്രസീലില്‍ കോവിഡ് ബാധിതരുടെ എണ്ണം 15 ലക്ഷം കടന്നു.

ലോകത്ത് കോവിഡ് രോഗബാധയേറ്റവരുടെ എണ്ണം ഒന്നേക്കാല്‍ കോടിയിലേക്ക്. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാല പുറത്തുവിട്ട കണക്ക് പ്രകാരം നിലവില്‍ 1,11,90,678 രോഗബാധിതരാണുള്ളത്. 529113 പേര്‍ രോഗം ബാധിച്ച് മരിച്ചു. 62,97,610 പേര്‍ രോഗമുക്തരായി. 43,63,955 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ നാശം വിതച്ചത്. 28,90,588 പേര്‍ക്കാണ് അമേരിക്കയില്‍ ഇതുവരെ രോഗം ബാധിച്ചത്. 1,32,101 പേര്‍ അമേരിക്കയില്‍ കോവിഡ് ബാധിച്ച് മരിച്ചു

ബ്രസീലില്‍ കോവിഡ് ബാധിതരുടെ എണ്ണം 15 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 42,223 പുതിയ കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 15,39,081 ആയി.

റഷ്യയില്‍ ആകെ മരണം 10,000ത്തോട് അടുക്കുകയാണ്. ബ്രസീലിലെ സ്ഥിതി അതീവഗുരുതരമായി ഇപ്പോഴും തുടരുകയാണ്. ഇന്നലെ മാത്രം 41,988 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.