CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Minutes 9 Seconds Ago
Breaking Now

ഷി ജിന്‍പിങ്ങിന് അമേരിക്കയില്‍ വന്‍ വരവേല്‍പ്പ്; ട്രംപുമായി നിര്‍ണായക ചര്‍ച്ചകള്‍

റെഡ് കാര്‍പെറ്റ് സ്വീകരണത്തിന് പുറമെ സൈനിക ബഹുമതികളും ഫ്‌ലൈപാസ്റ്റും ഉള്‍പ്പെടെയുള്ള ഔദ്യോഗിക സ്വീകരണവും ഒരുക്കിയിരുന്നു.

പതിനൊന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് അമേരിക്കയിലെത്തി. വാഷിംഗ്ടണിലെ ജോയിന്റ് ബേസ് ആന്‍ഡ്രൂസ് വിമാനത്താവളത്തില്‍ ഷി ജിന്‍പിങ്ങിനും പത്‌നി പെങ് ലിയുവാനുമെതിരെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും പ്രഥമ വനിത മെലാനിയ ട്രംപും നേരിട്ടെത്തി സ്വീകരണം നല്‍കി. റെഡ് കാര്‍പെറ്റ് സ്വീകരണത്തിന് പുറമെ സൈനിക ബഹുമതികളും ഫ്‌ലൈപാസ്റ്റും ഉള്‍പ്പെടെയുള്ള ഔദ്യോഗിക സ്വീകരണവും ഒരുക്കിയിരുന്നു.

ചൈനീസ് പ്രസിഡന്റിനോടുള്ള ആദരവിന്റെ ഭാഗമായാണ് വിമാനത്താവളത്തിലെത്തി നേരിട്ട് സ്വീകരണം നല്‍കിയതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനിടയില്‍ ട്രംപും ഷി ജിന്‍പിങ്ങും തമ്മില്‍ നിര്‍ണായക ഉഭയകക്ഷി ചര്‍ച്ചകള്‍ നടക്കും.

ഇറാന്‍ യുദ്ധം, തായ്വാന്‍ വിഷയം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, വ്യാപാരതീരുവകള്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചകളില്‍ പ്രധാനമാകും. ഈ വര്‍ഷം കാലാവധി അവസാനിക്കുന്ന അമേരിക്ക-ചൈന വ്യാപാരക്കരാര്‍ നീട്ടുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കും പ്രാധാന്യമുണ്ട്. വൈറ്റ് ഹൗസില്‍ ഒരുക്കുന്ന ഔദ്യോഗിക വിരുന്നിന് പുറമെ ഇരു നേതാക്കളും ദീര്‍ഘനേരം കൂടിക്കാഴ്ച നടത്തും.

 




കൂടുതല്‍വാര്‍ത്തകള്‍.