CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
38 Minutes 11 Seconds Ago
Breaking Now

സീരിയല്‍ കില്ലര്‍ കൊതുക് ഡസില്‍വ പിടിയില്‍ ; കാട്ടിലൊഴിച്ചത് പെണ്‍വേഷം കെട്ടി ; പലപ്പോഴായി കൊന്നൊടുക്കിയത് 16 പേരെ

13ാം വയസ്സിലാണ് ആദ്യ കൊലപാതകം ചെയ്തതെന്ന് ഇയാള്‍ മൊഴി നല്‍കിയെന്ന് പൊലീസ് അറിയിച്ചു.

ബ്രസീലിനെ വിറപ്പിച്ച സീരിയല്‍ കില്ലര്‍ ഹോര്‍ലാന്‍ ലോപ്പസ് ഡസില്‍വ (33) പൊലീസിന്റെ കണ്ണുവെട്ടിച്ച് കാട്ടിലൊളിച്ചത് പെണ്‍വേഷത്തില്‍. ബ്രസീലിലെ വടക്കു കിഴക്കന്‍ സംസ്ഥാനമായ പരായിബയിലുള്ള മുലുന്‍ഗു മേഖലയില്‍ 16 ആളുകളെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. ഡഗ്ലസ് ഗാര്‍സിയയുടെ നേതൃത്വത്തില്‍ രണ്ടു ദിവസത്തെ രഹസ്യ ദൗത്യത്തിനൊടുവില്‍ പിടിയിലായതിനു പിന്നാലെയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കൊലപാതകിയെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവച്ചത്.

വിജന പ്രദേശത്തെ കൊലപാതകങ്ങള്‍ക്ക് ശേഷം സ്ഥലം വിട്ട ഡസില്‍വ വര്‍ഷങ്ങളോളം ആരും സംശയിക്കാതെ കഴിയുകയായിരുന്നു. മെലിഞ്ഞ ശരീര പ്രകൃതിയെ തുടര്‍ന്ന് കൊതുക് എന്നാണഅ നാട്ടുകാര്‍ ഇയാളെ കളിയാക്കി വിളിച്ചിരുന്നത്. കൂടുതല്‍ സമയവും കാട്ടില്‍ കഴിഞ്ഞിരുന്നതിനാല്‍ ഇയാളെ ആരും സംശയിച്ചിരുന്നില്ല. 18 കാരനെ നിരത്തില്‍ വെടിവച്ചു കൊന്നതോടെയാണ് ഇയാളാണ് സീരിയല്‍ കില്ലറെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. പൊലീസിന്റെ നിരീക്ഷണത്തിലാണെന്ന് മനസിലായതോടെ ഒരു കുഞ്ഞിനെ തട്ടിയെടുത്തു കയ്യില്‍ വച്ച് ആള്‍മാറാട്ടത്തിന് ശ്രമിക്കുകയായിരുന്നു. പെണ്‍വേഷത്തില്‍ കാട്ടില്‍ പലയിടത്തായി ഒളിവില്‍ കഴിയുന്നതിനിടെയാണ് പിടിയിലായത്. വെള്ള വരകളുള്ള കറുത്ത വസ്ത്രവും വിഗും നഖങ്ങളില്‍ ചായവും പൂശിയ നിലയിലാണ് ഇയാളെ പിടികൂടിയത്.

താന്‍ കുറ്റവാളികളെ മാത്രമാണ് ആക്രമിച്ചിട്ടുള്ളതെന്നാണ് ഇയാള്‍ അവകാശപ്പെടുന്നതെന്നും എന്നാല്‍ ഇതുവരെ ശേഖരിച്ച തെളിവുകള്‍ അത് ശരിയല്ലെന്ന് കാണിക്കുന്നതായും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.13ാം വയസ്സിലാണ് ആദ്യ കൊലപാതകം ചെയ്തതെന്ന് ഇയാള്‍ മൊഴി നല്‍കിയെന്ന് പൊലീസ് അറിയിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.