CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
28 Minutes 29 Seconds Ago
Breaking Now

ഒന്നര വയസുകാരിയുടെ മൃതദേഹം പുറത്തെടുത്ത് ലൈംഗീക അതിക്രമത്തിന് ശ്രമം ; യുവാവിനെ പിടികൂടി നാട്ടുകാര്‍

. യുവാവിന് ലൈംഗീക വൈകൃതമുള്ളതായാണ് സംശയിക്കുന്നത്.

ഒന്നരവയസുള്ള പെണ്‍കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് ലൈംഗീകാതിക്രമം നടത്താന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു. പാക്കിസ്ഥാനിലെ പെഷവാറിന് സമീപമുള്ള ബഡാബേര്‍ ഗ്രാമത്തിലാണ് സംഭവം. അഫ്ഗാന്‍ സ്വദേശിയാണ് സംഭവത്തില്‍ പിടിയിലായത്.

ചുടുകാട്ടില്‍ നിന്നും അഞ്ച് മൃതദേഹങ്ങള്‍ കുഴിച്ചെടുത്ത നിലയില്‍ ശ്മശാനത്തിന്റെ കാവല്‍ക്കാരന്‍ കണ്ടെത്തിയതോടെയാണ് ഗ്രാമവാസികള്‍ തിരച്ചില്‍ നടത്തിയത്. തിരഞ്ഞെത്തിയപ്പോള്‍ മൃതദേഹത്തെ ദുരുപയോഗം ചെയ്യാന്‍ യുവാവ് ശ്രമിക്കുന്നതായി കണ്ടു. യുവാവിന് ലൈംഗീക വൈകൃതമുള്ളതായാണ് സംശയിക്കുന്നത്.

യുവാവിനെ നാട്ടുകാര്‍ പിടികൂടിയതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഒന്നര വയസുകാരിയെ തുണിയില്‍ പൊതിഞ്ഞ് കിടത്തിയിരിക്കുന്നതും വീഡിയോയില്‍ കാണാം. വിവരമറിഞ്ഞെത്തിയ കുഞ്ഞിന്റെ പിതാവ് എന്റെ മകളേ... എന്ന് നിലവിളിച്ച് യുവാവിനെ മര്‍ദ്ദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.