CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 59 Minutes 32 Seconds Ago
Breaking Now

ഇന്റലിജന്‍സ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ അവഗണിച്ചു; സ്വപ്ന സുരേഷിനെതിരെ കേസുള്ളകാര്യം സര്‍ക്കാറിനെ അറിയിച്ചിരുന്നു

സ്വപ്നയുടെ ഉന്നത ബന്ധവും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചു. എന്നാല്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ മടികാണിച്ചു.

തിരുവനന്തപുരം വിമാനത്താവളത്തില്‍ ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വര്‍ണ്ണം കടത്തിയ കേസിലെ മുഖ്യസൂത്രധാര സ്വപ്ന സുരേഷിനെതിരായ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ അവഗണിച്ചു.

വ്യാജ രേഖ കേസിലെ പ്രതി ഐ.ടി വകുപ്പില്‍ ജോലി ചെയ്യുന്നതായിയ മെയ് മാസത്തില്‍ ഇന്റലിജന്‍സ് സര്‍ക്കാറിനെ അറിയിച്ചിരുന്നു. സ്വപ്നയുടെ ഉന്നത ബന്ധവും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചു. എന്നാല്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ മടികാണിച്ചു.

അതേസമയം എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനെതിരെ വ്യാജ പരാതി നല്‍കിയ കേസില്‍ സ്വപ്നയ്‌ക്കെതിരെ തെളിവുണ്ടെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം അറിയിച്ചു.

ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വര്‍ണ്ണം എത്തിച്ചത് ഭക്ഷ്യവസ്തുക്കള്‍ എന്ന പേരിലെന്നാണ് റിമാന്‍ഡ് റിപോര്‍ട്ട് . യു.എ.ഇയില്‍ നിന്നും തിരുവനന്തപുരത്തേക്ക് ബാഗേജ് അയച്ചത് ഫാസില്‍ എന്നയാളെണെന്ന് കസ്റ്റംസ് വ്യക്തമാക്കി.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.