CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 35 Minutes 7 Seconds Ago
Breaking Now

ചെന്നൈയില്‍ 227 കൊവിഡ് രോഗികളെ കാണാനില്ല ; രോഗ വ്യാപനം ആശങ്കയാകുന്നു

473 പേരെ കാണാതായതില്‍ പൊലീസ് ഇടപെട്ട് 246 പേരെ കണ്ടെത്തി.

ചെന്നൈയില്‍ 227 കൊവിഡ് രോഗികളെ കാണാനില്ല. കോര്‍പറേഷന്‍ കമ്മീഷണര്‍ ജി. പ്രകാശ് ഇക്കാര്യം സ്ഥിരീകരിച്ചു. രോഗികള്‍ പേരും മേല്‍വിലാസവും കൃത്യമായി നല്‍കാത്തതാണ് ഇതിന് കാരണമെന്ന് അഭിപ്രായപ്പെട്ടു.

ജൂണ്‍ പത്ത് വരെ 277 രോഗികളെയാണ് കാണാതായത്. ജൂണ്‍ പത്ത് മുതല്‍ ജൂലൈ അഞ്ച് വരെ 196 പേരെയും കാണാതായി. ആകെ 473 പേരെ കാണാതായതില്‍ പൊലീസ് ഇടപെട്ട് 246 പേരെ കണ്ടെത്തി. നിലവില്‍ 227 പേരെയാണ് കാണാതായിട്ടുള്ളത്. മറ്റുള്ളവര്‍ക്ക് വേണ്ടി കോര്‍പറേഷന്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചു.

ചെന്നൈ കോര്‍പറേഷന്‍ പരിധിയില്‍ രോഗബാധിതരുടെ എണ്ണത്തില്‍ നേരിയ കുറവുണ്ട്. ഇത് ആശാവഹമാണെന്ന് കോര്‍പറേഷന്‍ കമ്മീഷണര്‍ പറഞ്ഞു. ചെന്നൈയില്‍ മാത്രം 24,890 പേരാണ് ചികിത്സയിലുള്ളത്. പ്രതിദിനം ശരാശരി 11,000 സാമ്പിളുകളാണ് പരിശോധിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.