CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 49 Minutes 22 Seconds Ago
Breaking Now

സംസ്ഥാനത്ത് ഇന്ന് 416 പേര്‍ക്ക് കോവിഡ് ; ആദ്യമായി നാനൂറ് കടന്നു

123 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്.

സംസ്ഥാനത്ത് ഇന്ന് 416 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 204 പേര്‍ക്കാണ്. 112 പേര്‍ രോഗമുക്തി നേടി. ഓണ്‍ലൈന്‍ വാര്‍ത്താ സമ്മേളനം വഴി മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ഇത് ആദ്യമായാണ് രോഗികളുടെ എണ്ണം നാനൂറ് കടക്കുന്നത്.

ഇന്ന് 123 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 51 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ഐടിബിപി 35, സിഐഎസ്എഫ് 1 , ബിഎസ്എഫ് 1 എന്നിങ്ങനെയും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

തിരുവനന്തപുരം 129, ആലപ്പുഴ 50, മലപ്പുറം 41, പത്തനംതിട്ട 32, പാലക്കാട് 28, കൊല്ലം 28, കണ്ണൂര്‍ 23, എറണാകുളം 20 , തൃശൂര്‍ 17, കാസര്‍ഗോഡ് 17, കോഴിക്കോട് 12, ഇടുക്കി 12, കോട്ടയം 7 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.

 




കൂടുതല്‍വാര്‍ത്തകള്‍.