CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 42 Minutes 9 Seconds Ago
Breaking Now

രാഹുല്‍ഗാന്ധി തിരിച്ചുവരുമോ ? സോണിയാഗാന്ധിയുടെ കാലാവധി അവസാനിരിക്കേ വീണ്ടും ചര്‍ച്ച

കൊവിഡ്, നിലവിലെ രാഷ്ട്രീയാന്തരീക്ഷം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സോണിയ ഗാന്ധി ശനിയാഴ്ച വിളിച്ചുചേര്‍ത്ത യോഗത്തിലാണ് എം.പിമാര്‍ ഈ ആവശ്യം ഉന്നയിച്ചത്.

കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി ഇടക്കാല പാര്‍ട്ടി അധ്യക്ഷയായുള്ള കാലാവധി അവസാനിക്കാനിരിക്കെ, രാഹുല്‍ ഗാന്ധി തന്നെ അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങി വരണമെന്ന ആവശ്യമുന്നയിച്ച് പാര്‍ട്ടി എം.പിമാര്‍. രാഹുല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നിശിത വിമര്‍ശനങ്ങളുമായി മുന്നോട്ടുപോകുന്നത് ചൂണ്ടിക്കാട്ടിയാണ് എം.പിമാര്‍ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.

കൊവിഡ്, നിലവിലെ രാഷ്ട്രീയാന്തരീക്ഷം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സോണിയ ഗാന്ധി ശനിയാഴ്ച വിളിച്ചുചേര്‍ത്ത യോഗത്തിലാണ് എം.പിമാര്‍ ഈ ആവശ്യം ഉന്നയിച്ചത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശില്‍നിന്നുള്ള എം.പിയുമായ ദിഗ് വിജയ സിങ് രാഹുലിന്റെ സ്ഥാനമൊഴിയലിനെ ചോദ്യം ചെയ്തിരുന്നു. എന്ത് കാരണമാണ് രാഹുലിനെ ആ തീരുമാനത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം ചോദിച്ചു.

കോണ്‍ഗ്രസ് നേതാക്കളായ കെ സുരേഷ്, മാണിക്യം ടാഗോര്‍, ഗൗരവ് ഗൊഗോയി തുടങ്ങിയവരും രാഹുല്‍ പാര്‍ട്ടി തലപ്പത്തേക്ക് വരണമെന്ന ആവശ്യമുന്നയിച്ചു. രാജ്യമാവശ്യപ്പെട്ടപ്പോഴെല്ലാം ശബ്ദമുയര്‍ത്തിയത് രാഹുലാണെന്നും അദ്ദേഹത്തിന് സ്വീകാര്യതയേറുകയാണെന്നും അവര്‍ പറഞ്ഞു.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് പിന്നാലെയായിരുന്നു രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനമൊഴിഞ്ഞത്. തുടര്‍ന്ന് സോണിയ ഗാന്ധി ഇടക്കാല അധ്യക്ഷയായി സ്ഥാനമേല്‍ക്കുകയായിരുന്നു. ഇടക്കാല അധ്യക്ഷ കാലാവധി ആഗസ്റ്റ് പത്തിന് അവസാനിക്കും. ഇതോടെയാണ് വാര്‍ത്ത സജീവമായത്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.