CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 11 Seconds Ago
Breaking Now

റഷ്യയില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ചു

നിരീക്ഷണത്തില്‍ കഴിയുന്നതിനുള്ള സൗകര്യത്തിനായി വീട്ടിലുള്ളവര്‍ തൊട്ടടുത്തുള്ള ബന്ധുവീട്ടിലേക്ക് മാറിയിരുന്നു

കൊവിഡ് നിരീക്ഷണത്തിലായിരുന്ന വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ചു. പായിപ്പാട് സ്വദേശി കൃഷ്ണപ്രിയയാണ് മരിച്ചത്. റഷ്യയില്‍ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനിയായിരുന്നു കൃഷ്ണപ്രിയ. ഇന്നലെ രാത്രിയോടെയാണ് കൃഷ്ണപ്രിയയെ വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതി ആറ് ദിവസം മുന്‍പാണ് റഷ്യയില്‍ നിന്നെത്തിയത്.

നിരീക്ഷണത്തില്‍ കഴിയുന്നതിനുള്ള സൗകര്യത്തിനായി വീട്ടിലുള്ളവര്‍ തൊട്ടടുത്തുള്ള ബന്ധുവീട്ടിലേക്ക് മാറിയിരുന്നു. ഇന്നലെ ഉച്ചവരെ കൃഷ്ണപ്രിയയുമായി ഫോണില്‍ സംസാരിച്ചിരുന്ന വീട്ടുകാര്‍ പിന്നീട് വൈകീട്ടോടെ ഫോണില്‍ വിളിച്ചിട്ട് കിട്ടായതോടെയാണ് അന്വേഷിച്ചെത്തിയത്.

കുട്ടിയുടെ സ്രവസാമ്പിളുകള്‍ പരിശോധനയ്ക്ക് എടുത്തിട്ടുണ്ട്. അതേസമയം കൊവിഡ് ലക്ഷണങ്ങളൊന്നും പ്രകടിപ്പിച്ചിട്ടില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്. കൊവിഡ് നിരീക്ഷണത്തിലിരുന്നതിന്റെ മാനസിക സമ്മര്‍ദ്ദമാണോ ആത്മഹത്യയിലേക്ക് നയിച്ചത് എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൊലീസ് പരിശോധിക്കും.

മുറിയിലുണ്ടായിരുന്ന കുട്ടിയുടെ മൊബൈല്‍ ഫോണും ലാപ്‌ടോപും പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.