CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 35 Minutes 18 Seconds Ago
Breaking Now

വളര്‍ത്തു പൂച്ചയ്ക്ക് കോവിഡ് ; യുകെയില്‍ ആദ്യമായി വളര്‍ത്തു മൃഗത്തിന് കോവിഡ് പോസിറ്റീവായി

പൂച്ചയും ഉടമയും പൂര്‍ണമായി സുഖം പ്രാപിച്ചു, മറ്റ് മൃഗങ്ങളിലേക്കോ വീട്ടിലെ ആളുകളിലേക്കോ പകര്‍ന്നില്ലെന്നും മന്ത്രാലയം പറഞ്ഞു.cow

ബ്രിട്ടനില്‍ പൂച്ചയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍. വളര്‍ത്തു പൂച്ചയ്ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചതെന്നാണ് വിവരം. യു.കെയില്‍ ആദ്യമായിട്ടാണ് മൃഗങ്ങളില്‍ കൊവിഡ് പോസിറ്റീവാകുന്നത്. പൂച്ചയ്ക്ക് അതിന്റെ ഉടമയില്‍ നിന്നാണ് കൊവിഡ് പകര്‍ന്നിട്ടുണ്ടാവുകയെന്ന് ബ്രിട്ടീഷ് പരിസ്ഥിതി മന്ത്രാലയം പറയുന്നു.

പൂച്ചയും ഉടമയും പൂര്‍ണമായി സുഖം പ്രാപിച്ചു, മറ്റ് മൃഗങ്ങളിലേക്കോ വീട്ടിലെ ആളുകളിലേക്കോ പകര്‍ന്നില്ലെന്നും മന്ത്രാലയം പറഞ്ഞു.

'യു.കെയില്‍ കൊവിഡ് 19 ഒരു വളര്‍ത്തുമൃഗത്തില്‍ പോസിറ്റീവ് ആകുന്ന ആദ്യ സംഭവമാണിത്. എന്നാല്‍ ഭയപ്പെടേണ്ട കാര്യമില്ല,' ഇംഗ്ലണ്ടിലെ പബ്ലിക് ഹെല്‍ത്ത് മെഡിക്കല്‍ ഡയറക്ടര്‍ യൊവോണ്‍ ഡോയ്ല്‍ പറഞ്ഞു.

പൂച്ചയ്ക്ക് കൊവിഡ് പകര്‍ന്ന സംഭവത്തിലെ അന്വേഷണം സൂചിപ്പിക്കുന്നത് മനുഷ്യരില്‍ നിന്ന് മൃഗങ്ങളിലേക്കാണ് വൈറസ് പടര്‍ന്നിരിക്കുക എന്നാണ് അല്ലാതെ മറ്റൊരു വഴിക്ക് സാധ്യത കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ബുധനാഴ്ച നടത്തിയ പരിശോധനയിലാണ് പൂച്ചയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതെന്ന് സര്‍ക്കാര്‍ പറഞ്ഞു. പൂച്ചകളില്‍ നിന്ന് വൈറസ് മനുഷ്യരിലേക്ക് പകരുമെന്നതിന് തെളിവുകളില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.