CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 30 Minutes 55 Seconds Ago
Breaking Now

സുവാറ ബൈബിള്‍ ക്വിസ് മത്സരം രണ്ടാം റൗണ്ടില്‍ അഞ്ചു കുട്ടികള്‍ പ്രഥമസ്ഥാനം കരസ്ഥമാക്കി

ഓഗസ്റ്റ് 29 നാണ് ഫൈനല്‍ മത്സരം ക്രമീകരിച്ചിരിക്കുന്നത്

പ്രെസ്റ്റന്‍ .ഗ്രേറ്റ് ബ്രിട്ടന്‍ സിറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ നടന്നു വരുന്ന സുവാറ ബൈബിള്‍ ക്വിസ് മത്സരങ്ങളുടെ രണ്ടാം റൗണ്ട് അവസാനിച്ചപ്പോള്‍ അഞ്ചു കുട്ടികള്‍ പ്രഥമസ്ഥാനം നേടി .

എയ്ജ് ഗ്രൂപ്പ് 8 10 ല്‍ നീല്‍ ജോസഫ് പ്രഥമസ്ഥാനം കരസ്ഥമാക്കിയപ്പോള്‍ എയ്ജ് ഗ്രൂപ്പ് 11 13 ല്‍ രണ്ടു പേര് പ്രഥമസ്ഥാനം പങ്കുവച്ചു ജോയിന്‍ തങ്കച്ചനും ജോയല്‍ തോമസും . 14 17 എയ്ജ് ഗ്രൂപ്പില്‍ ആന്‍ മരിയ ജോബി പ്രഥമസ്ഥാനം കരസ്ഥമാക്കി . മൂന്നാം റൗണ്ട് മത്സരങ്ങള്‍ ഈ ശനിയാഴ്ച ആരംഭിക്കും . മൂന്ന് ആഴ്ചകളിലായിട്ടാണ് ഈ റൗണ്ടിലെ മത്സരങ്ങള്‍ നടത്തുക . ഈ റൗണ്ടിലെ എല്ലാ ആഴ്ചകളിലെയും മത്സരങ്ങളുടെ മാര്‍ക്കുകള്‍ കൂട്ടി അതില്‍നിന്നും ഏറ്റവും കൂടുതല്‍ മാര്‍ക്കുകള്‍ നേടുന്ന എട്ടുകുട്ടികള്‍ ഫൈനല്‍ റൗണ്ട് മത്സരത്തിലേക്ക് യോഗ്യത നേടും . ഓഗസ്റ്റ് 29 നാണ്  ഫൈനല്‍ മത്സരം ക്രമീകരിച്ചിരിക്കുന്നത്  ഓണ്‍ലൈന്‍ ബൈബിള്‍ ക്വിസിനെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്.രൂപതയുടെ ബൈബിള്‍ അപ്പൊസ്തലേറ്റുമായി ബന്ധപ്പെടണമെന്ന് ജിമ്മിച്ചന്‍ ജോര്‍ജ് അറിയിച്ചു

ഷൈമോന്‍ തോട്ടുങ്കല്‍

 

 

 




കൂടുതല്‍വാര്‍ത്തകള്‍.