CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 45 Minutes 13 Seconds Ago
Breaking Now

വിശ്വാസോത്സവമായി ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ ഒന്‍പതാമത് ബൈബിള്‍ കലോത്സവം. ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ കിരീടം ചൂടി പ്രെസ്റ്റന്‍ റീജിയന്‍ , ബ്രിസ്റ്റോള്‍ -കാര്‍ഡിഫ് , മാഞ്ചെസ്റ്റെര്‍ റീജിയനുകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍

സ്‌കന്‍തോര്‍പ്പ്;  വിശ്വാസത്തിന്റെയും പാരമ്പര്യത്തിന്റെയും തിരിനാളങ്ങള്‍ കലകളിലൂടെ  വരുംതലമുറയിലേക്ക് പകര്‍ന്നുനല്‍കിക്കൊണ്ട് നടന്ന ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ  ഒന്‍പതാമത് ബൈബിള്‍ കലോത്സവം സ്‌കന്‍തോര്‍പ്പിലെ ഫ്രെഡറിക് ഗൗ സ്‌കൂളില്‍ ഭക്തിനിര്‍ഭരവും ആവേശകരവുമായി പരിസമാപിച്ചു ,രാവിലെ മുതല്‍ നടന്ന  ഇഞ്ചോടിഞ്ച്  പോരാട്ടത്തില്‍ 121 പോയിന്റുമായി  പ്രെസ്റ്റന്‍ റീജിയന്‍ ഒന്നാം സ്ഥാനവും , 112 പോയിന്റുമായി ബ്രിസ്റ്റോള്‍ -കാര്‍ഡിഫ് റീജിയനും  ,105 പോയിന്റുമായി  മാഞ്ചെസ്റ്റെര്‍ റീജിയനുകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും  കരസ്ഥമാക്കി .

ഇടവക /മിഷന്‍ തലങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയത് പ്രെസ്റ്റന്‍ സെന്റ് അല്‍ഫോന്‍സാ ഓഫ് ദി ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍ കത്തീഡ്രല്‍ ആണ്      ദൈവവചനത്തെ കലകളിലൂടെ ആരാധിക്കുകയും രൂപതയുടെ എല്ലാ തലങ്ങളിലും വചനവെളിച്ചം പകരുകയും ചെയ്യുന്ന ഈ മഹോത്സവത്തില്‍, കഴിഞ്ഞ ഒരു മാസത്തിലേറെയായി രൂപതയുടെ പന്ത്രണ്ട് റീജിയനുകളില്‍ നിന്നായിഇടവക /മിഷന്‍ /പ്രൊപ്പോസഡ് മിഷന്‍ തലങ്ങളില്‍ തുടങ്ങി റീജിയണല്‍ തലങ്ങളില്‍  വിജയികളായ ആയിരത്തി അഞ്ഞൂറോളം പ്രതിഭകള്‍  ആണ് പതിനാല്  വേദികളിലായി തങ്ങളുടെ കലാവിരുത്  തെളിയിച്ചു കൊണ്ട് നടന്ന മല്‌സരങ്ങളില്‍ പങ്കാളികള്‍ ആയത് .

രാവിലെ  രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നടത്തിയ വിശുദ്ധ ഗ്രന്ഥ പ്രതിഷ്ഠയോടെയാണ്  കലോത്സവത്തിന് തുടക്കമായത്. തുടര്‍ന്ന്  നടന്ന ഉത്ഘാടന പ്രസംഗത്തില്‍ ദൈവ വചനം  രൂപതയുടെ എല്ലാ തലങ്ങളിലും  ആഘോഷിക്കപ്പെടുന്ന   സമയമാണ് ബൈബിള്‍ കലോത്സവമെന്നും ദൈവ വചനത്തെ കലകളിലൂടെ ആരാധിക്കുന്ന ഈ സമയം  വിശ്വാസവും പാരമ്പര്യവും  തലമുറകളിലേക്ക് കൈമാറുന്നതില്‍  വലിയ പങ്കാണ് വഹിക്കുന്നതെന്നും  മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു .

തുടര്‍ച്ചയായി നാലാം തവണയാണ്  സെന്റ് എഫ്രേം പ്രൊപ്പോസഡ് മിഷന്‍  ഹള്‍   ആന്‍ഡ്   സ്‌കന്‍തോര്‍പ്പിന്റെ ആതിഥേയത്വത്തില്‍ രൂപതാ ബൈബിള്‍ കലോത്സവം അരങ്ങേറുന്നത് , പ്രതികൂല കാലാവസ്ഥയിലും പാര്‍ക്കിങ് മുതല്‍ അവസാനവട്ട ക്ലീനിങ് വരെ ഉള്ള എല്ലാ പ്രവര്‍ത്തനങ്ങളിലും നിശബ്ദമായി ഏറ്റവും ആത്മാര്‍ഥതയോടെ  രൂപതാ ബൈബിള്‍ അപ്പോസ്റ്റലേറ്റ് ടീമിനോട് ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിക്കുന്ന ഈ മിഷനിലെ വോള ന്റി യേഴ്‌സിന്റെ സേവനങ്ങളും എടുത്തു പറയേണ്ടതാണ് .

 

പ്രാര്‍ത്ഥനയും കലയും ഒത്തുചേര്‍ന്ന ഈ സംഗമം, പ്രവാസലോകത്തെ കുരുന്നുകള്‍ക്കും യുവജനങ്ങള്‍ക്കും തങ്ങളുടെ ആത്മീയ വേരുകളെ കൂടുതല്‍ ആഴത്തില്‍ അറിയാനും സ്‌നേഹിക്കാനും പുത്തന്‍ ഉണര്‍വേകി. യൂറോപ്പിലെ ഏറ്റവും വലിയ ബൈബിള്‍ കലോത്സവമായി വിലയിരുത്തപ്പെടുന്ന ഈ സംഗമത്തിലേക്ക് മത്സരാര്‍ത്ഥികള്‍ക്കൊപ്പം കുടുംബാംഗങ്ങളും കൂടി ഒത്തുചേര്‍ന്നതോടെ, സ്‌കന്‍തോര്‍പ്പ് അയ്യായിരത്തിലധികം വിശ്വാസികളുടെ സ്‌നേഹക്കൂട്ടായ്മയ്ക്കും മഹാകുടുംബ സംഗമത്തിനും സാക്ഷിയായി. ,

 

പന്ത്രണ്ടു റീജിയനുകളിലായി നടന്ന കലോത്സവങ്ങളില്‍ വിജയികളായ ആയിരത്തി അഞ്ഞൂറോളം പ്രതിഭകളാണ്        സ്‌കന്‍തോര്‍പ്പ്   ഫ്രെഡറിക് ഗൗ സ്‌കൂളിലെ  പതിനാല്   വേദികളായി  നടന്ന  മത്സരങ്ങളില്‍  മാറ്റുരച്ചത് .   യൂറോപ്പിലെ  ഏറ്റവും വലിയ ബൈബിള്‍ കലോത്സവമായി വിലയിരുത്തപ്പെടുന്ന ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ബൈബിള്‍ കലോത്സവത്തിന്  മത്സരാര്‍ത്ഥികള്‍ക്ക് പിന്തുണ നല്‍കാനായി അവരുടെ കുടുംബാംഗങ്ങളും   ഒന്ന് ചേര്‍ന്നതോടെ  അയ്യായിരത്തിലധികം വിശ്വാസികളുടെ കുടുംബ സംഗമ വേദി കൂടിയായായി  മത്സര നഗരി മാറി. രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് റെവ ഡോ .ആന്റണി ചുണ്ടെലിക്കാട്ട്  , ചാന്‍സിലര്‍ റെവ. ഡോ  മാത്യു പിണക്കാട് ,,ഫിനാന്‍സ് ഓഫീസര്‍ ഫാ . ജോ മൂലച്ചേരി വി സി വൈസ് ചാന്‍സിലര്‍ ഫാ ഫാന്‍സ്വാ പത്തില്‍ , ബൈബിള്‍ അപോസ്റ്റലേറ്റ് ചെയര്‍മാന്‍ ഫാ. ജോര്‍ജ് എട്ടുപറയില്‍ , റെവ ഫാ ജോസഫ്  പിണക്കാട്ട്   , റെവ ഡോ ജോണ്‍ പുളിന്താനത്ത് , റെവ ഫാ എബിന്‍ കൊച്ചുപുരയ്ക്കല്‍ ,   ബൈബിള്‍ അപ്പോസ്റ്റലേറ്റ് കോഡിനേറ്റര്‍ ജോണ്‍ കുര്യന്‍ , ജോയിന്റ് കോഡിനേറ്റര്‍ മാരായ   ജിമ്മിച്ചന്‍ ജോര്‍ജ്, മര്‍ഫി തോമസ്  . പാസ്റ്ററല്‍ കൌണ്‍സില്‍ സെക്രെട്ടറി റോമില്‍സ് മാത്യു മുരിങ്ങമറ്റത്തില്‍ ,  രൂപതയിലെ വിവിധ റീജിയനുകളില്‍ നിന്നുള്ള വൈദികര്‍, ബൈബിള്‍ അപ്പോസ്റ്റലേറ്റ് കോഡിനേറ്റര്‍മാര്‍ ,  അല്മായ പ്രതിനിധികള്‍ എന്നിവര്‍ കലോത്സവത്തിന് നേതൃത്വം നല്‍കി .

 

 

 

 

ഷൈമോന്‍ തോട്ടുങ്കല്‍

 

 

 




കൂടുതല്‍വാര്‍ത്തകള്‍.