CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 44 Minutes 49 Seconds Ago
Breaking Now

ഭക്തിസാന്ദ്രമായി യുകെയിലെ സ്ലോയില്‍ അയ്യപ്പപൂജ ആഘോഷിച്ചു

പുരോഹിതന്‍ ശ്രീകാന്ത് നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ വിനായകപൂജയോടെ ചടങ്ങുകള്‍ക്ക് തുടക്കമായി.

യുകെയിലെ സ്ലോ ഹിന്ദു ക്ഷേത്രത്തില്‍ ആത്മയുടെ  നേതൃത്വത്തില്‍ അയ്യപ്പപൂജ ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ ആഘോഷിച്ചു. കവിയും എഴുത്തുകാരിയും അഭിനേത്രിയുമായ മീര കമലയും നടനും സംവിധായകനുമായ മനോജ് ശിവയും ചേര്‍ന്ന് ഭദ്രദീപം തെളിയിച്ച് ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്തു.

പുരോഹിതന്‍ ശ്രീകാന്ത് നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ വിനായകപൂജയോടെ ചടങ്ങുകള്‍ക്ക് തുടക്കമായി. തുടര്‍ന്ന് ഭജന, വിളക്കുപൂജ, പതിനെട്ടാംപടി പൂജ, ദീപാരാധന തുടങ്ങിയ വിശേഷാല്‍ പൂജാകര്‍മങ്ങള്‍ നടന്നു. ഭക്തിസാന്ദ്രമായ ചടങ്ങുകള്‍ അയ്യപ്പസ്വാമിയുടെ മംഗളകരമായ ഹരിവരാസനത്തോടെ സമാപിച്ചു.

പ്രശസ്ത ഗായകനും അയ്യപ്പഭക്തനുമായ സദാനന്ദന്റെ നേതൃത്വത്തിലുള്ള തത്വമസി അയ്യപ്പ ഭജന്‍സ് സംഘം പരമ്പരാഗത അയ്യപ്പഭജനകള്‍ക്ക് വയലിന്‍  ശ്യാം ബാലമുരളി മൃദംഗം  അനന്തു അനില്‍കുമാര്‍ ഹാര്‍മോണിയം  സ്മിത പ്രകാശ് എന്നിവരുടെ  ഭക്തിനിര്‍ഭരമായ ഭജനസന്ധ്യ ആഘോഷത്തിന് ആത്മീയ ചൈതന്യവും ഭക്തിനിറവും പകര്‍ന്നു.

ആത്മ ഭാരവാഹികള്‍ സന്തോഷ് നായര്‍, സ്മിത നായര്‍, വിവേക്, സിന്ധു നാരായണന്‍, സതീഷ് നായര്‍, അഭിലാഷ് കുമാര്‍, മനോജ് മാധവന്‍, സായി അയ്യര്‍, സനീഷ്, രമേശ് ബാബു എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടിയുടെ സംഘാടനം നിര്‍വഹിച്ചത്. നിരവധി അയ്യപ്പഭക്തരും കുടുംബാംഗങ്ങളും ചടങ്ങുകളില്‍ പങ്കുചേര്‍ന്നു.

അയ്യപ്പഭക്തിയും ആത്മീയ ചൈതന്യവും നിറഞ്ഞ ഈ ആഘോഷം യുകെയിലെ മലയാളി സമൂഹത്തിന്റെ കൂട്ടായ്മയുടെയും ഭക്തിയുടെയും സേവനമനോഭാവത്തിന്റെയും മനോഹരമായ സംഗമമായി മാറി.

സ്ലോയിലെയും പരിസര പ്രദേശങ്ങളിലെയും അയ്യപ്പഭക്തരുടെ സജീവ പങ്കാളിത്തവും സഹകരണവും പരിപാടിയുടെ വിജയത്തിന് മാറ്റുകൂട്ടി.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.