CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 26 Minutes 17 Seconds Ago
Breaking Now

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ ആദ്യശനിയാഴ്ച ധ്യാനവും ആരാധനയും ആഗസ്റ്റ് 1 മുതല്‍

ബിര്‍മിംഗ്ഹാം: ലോകസമാധാനത്തിനും ആത്മാക്കളുടെ രക്ഷക്കുമായി തന്റെ വിമലഹൃദയത്തോടുള്ള ഭക്തി പ്രചരിപ്പിക്കുവാന്‍ ദൈവം ആഗ്രഹിക്കുന്നതായി ഫാത്തിമയിലെ പ്രത്യക്ഷീകരണത്തിലൂടെ പരിശുദ്ധ ജനനി ലോകത്തെ അറിയിച്ചിരുന്നു. പരിശുദ്ധ ദൈവമാതാവിന്റെ ഈ ഫാത്തിമരഹസ്യത്തിനു പ്രത്യുത്തരമായി ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ ആദ്യശനിയാഴ്ച ധ്യാനത്തിന് തുടക്കമാകുന്നു. രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ നേതൃത്വത്തില്‍ ആഗസ്റ്റ് 1 ശനിയാഴ്ച മുതല്‍ എല്ലാ ആദ്യശനിയാഴ്ചകളിലും രാവിലെ 10 മണിമുതല്‍ വൈകിട്ട് 5 മണി വരെയായിരിക്കും ആരാധനയും ധ്യാനവും നടക്കുക.  

വിശുദ്ധ കുര്‍ബാന, തിരുമണിക്കൂര്‍ ആരാധന, കരുണക്കൊന്ത, ജപമാല, ദൈവവചനപ്രഘോഷണം എന്നീ രീതിയിലാണ് ആദ്യശനിയാഴ്ച ആചരണം ക്രമീകരിച്ചിരിക്കുന്നത്. പുതുതലമുറയുടെ ആത്മീയ വളര്‍ച്ചയില്‍ വിമലഹൃദയ ഭക്തിക്കുള്ള പ്രാധാന്യം കണക്കിലെടുത്ത് ഇംഗ്‌ളീഷിലായിരിക്കും ശുശ്രൂഷകള്‍ നടക്കുക. ബിര്‍മിംഗ്ഹാം സെന്റ്. തെരേസ ദേവാലയത്തില്‍ നിന്നും തത്സമയം സംപ്രേഷണം ചെയ്യുന്ന ഈ പ്രോഗ്രാം രൂപതയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലും ഫേസ്ബുക് പേജിലും ലഭ്യമായിരിക്കും. 

അഭിവന്ദ്യപിതാവിനോടൊപ്പം റവ. ഫാ. ആന്റണി പറങ്കിമാലില്‍ VC , റവ.ഫാ. ജോയ് ചെഞ്ചേരില്‍ MCBS എന്നിവരും ഈ ശുശ്രൂഷയില്‍ പങ്കുചേരുന്നു. ഫാത്തിമരഹസ്യങ്ങളോട് ചേര്‍ന്ന് നിന്നുകൊണ്ട് ലോകസമാധാനത്തിനും ആത്മാക്കളുടെ രക്ഷക്കുമായി പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തില്‍ അഭയം തേടുവാന്‍ ശനിയാഴ്ച നടക്കുന്ന ഈ ശുശ്രൂഷയിലേക്ക് എല്ലാവരെയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അറിയിച്ചു.

 

ശുശ്രൂഷകള്‍ തത്സമയം കാണുവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക: https://youtu.be/aCp4V79CGcQ

 

ഫാ. ടോമി എടാട്ട്

 

പിആര്‍ഒ

 

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത

 

 

 




കൂടുതല്‍വാര്‍ത്തകള്‍.