CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 43 Minutes 1 Seconds Ago
Breaking Now

ചെംസ്‌ഫോഡ് സെന്റ് ലൂക്ക്‌സ് പള്ളി പെരുന്നാള്‍ 17നും 18നും

ചെംസ്‌ഫോഡ് സെന്റ് ലൂക്ക്‌സ് ഓര്‍ത്തഡോക്‌സ് ഇടവകയുടെ പെരുന്നാള്‍ 17, 18 തിയതികളില്‍ നടക്കും. 17നു വൈകീട്ട് 6 നു കൊടിയേറ്റ്. തുടര്‍ന്ന് സന്ധ്യാനമസ്‌കാരം, ഗാനശുശ്രൂഷ, മധ്യസ്ഥ പ്രാര്‍ത്ഥന. വചനശുശ്രൂഷ ; ഫാ നിതിന്‍ പ്രസാദ് കോശി.

പ്രധാന പെരുന്നാള്‍ ദിനമായ 18ന് ഉച്ചയ്ക്ക് 1.15 ന് നടക്കുന്ന കുര്‍ബാനയ്ക്ക് യുകെ യൂറോപ്പ് ഭദ്രാസനാധ്യക്ഷന്‍ എബ്രഹാം മാര്‍ സതേഫാനോസ് മുഖ്യകാര്‍മികനാകും. തുടര്‍ന്ന് പൊതുയോഗം, റാസ,ശ്ലൈഹിക വാഴ്വ്, നേര്‍ച്ച വിളമ്പ്, കൊടിയിറക്ക് എന്നിവ നടക്കുമെന്നു വികാരി ഫാ ജോസണ്‍ ജോണ്‍ ആറ്റുവ, സെക്രട്ടറി ബ്ലൈസണ്‍ സ്‌കറിയ, ട്രസ്റ്റി ജിബിന്‍ ജോയ്, കണ്‍വീനര്‍മാരായ റോജി വര്‍ഗീസ്, മാരിയന്‍ ഏബ്രഹാം എന്നിവര്‍ അറിയിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.